ബെളഗാവി ഉപതെരഞ്ഞെടുപ്പ്; സുരേഷ് അംഗഡിയുടെ ഭാര്യ മംഗള സുരേഷ് ബിജെപി സ്ഥാനാര്‍ഥി

ബെംഗളൂരു: ബെളഗാവി ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി എംപിയും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായിരുന്ന സുരേഷ് അംഗഡിയുടെ ഭാര്യ മംഗള സുരേഷ് മത്സരിക്കും. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മംഗള സുരേഷിന്റെ പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് വന്നിരുന്നില്ല. സുരേഷ് അംഗഡിയുടെ മകള്‍ ശാരദ, എംഎല്‍സി മഹന്ദേഷ് കവത്ഗിമത്, ഡോ. ഗിരീഷ് സോണവാക്കര്‍ എന്നിവരുടെ പേരായിരുന്നു സാധ്യതകളായി ഉയര്‍ന്ന് വന്നത്. 2019 ല്‍ കേന്ദ്രമന്ത്രി അനന്തകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ബെംഗളൂരു സൗത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ ഭാര്യ തേജ്വസ്വിനി അനന്തകുമാര്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം സീറ്റ് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബെളഗാവിയില്‍ മംഗള സുരേഷിന്റെ പേര് മുന്‍നിരയിലൊന്നും പരാമര്‍ശിക്കാതെ പോയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സുരേഷ് അംഗഡി മരിച്ചത്. അംഗഡി കുടുംബത്തിലെ ഒരാളെ മത്സരിപ്പിക്കുക വഴി സഹതാപ തരംഗം കൂടി പാർട്ടി ലക്ഷ്യമിടുന്നു. സംസ്ഥാന വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടറിനാണ് ബെളഗാവി ഉപതെരഞ്ഞടുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് സതീഷ് ജാര്‍കിഹോളിയാണ്.ഏപ്രില്‍ 17 നാണ് ഉപതെരഞ്ഞടുപ്പ്. ബെളഗാവി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ബസവ കല്യാണ്‍, മസ്‌കി നിയോജക മണ്ഡലങ്ങളിലേക്കും അന്നേ ദിവസം വോട്ടെടുപ്പ് നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.