സംസ്ഥാനത്തെ ആദ്യ കശുവണ്ടി മ്യൂസിയം പുത്തൂരില്‍ ആരംഭിക്കുന്നു
ബെംഗളൂരു: കശുവണ്ടി കൃഷിയുടെ സാധ്യതകള്‍, പ്രജനന ഗവേഷണങ്ങള്‍, രോഗനിയന്ത്രണം, കൃഷി, വളം എന്നിങ്ങനെ കശുവണ്ടിയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിനായി വിപുലമായ മ്യൂസിയം സംസ്ഥാനത്ത് ഒരുങ്ങുന്നു.
കാഷ്യു പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ആന്റ് മ്യൂസിയം എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ കശുവണ്ടി മ്യൂസിയം ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ ആരംഭിക്കുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതായും ഉടന്‍ ഉദ്ഘാടനം നടത്തി പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മ്യൂസിയം ഇന്‍ചാര്‍ജ് ഡോ. എംജി നായിക് പറഞ്ഞു.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയിലെ ഏക മ്യൂസിയം കൂടിയാണ് ഇത്. രാഷ്ട്രീയ കൃഷി വിജ്ഞാന യോജനക്ക് കീഴില്‍ മ്യൂസിയം സ്ഥാപിക്കുന്നതിനായി രണ്ടു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.