Follow the News Bengaluru channel on WhatsApp

സർഗ്ഗധാരയുടെ പ്രഥമ ശാര്‍ങ്ഗധരന്‍-സര്‍ഗ്ഗധാര പുരസ്കാരം സമ്മാനിച്ചു

ബെംഗളുരു : സര്‍ഗ്ഗധാര സാംസ്‌കാരിക സമിതി സാദരം ധന്യം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ബെംഗളുരുവിലെ പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന ശാരങ്ഗധരന്‍ അനുസ്മരണം, അവാര്‍ഡ് ദാനം, നാടകഗാനാലാപനം എന്നിവ ഉള്‍പെടുത്തിയാണ് പരിപാടി അരങ്ങേറിയത്.

പ്രമുഖ എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി. ബെംഗളൂരുവിലെ മലയാള/കന്നഡ നാടകവേദിയുടെ സജീവ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ശാര്‍ങ്ഗധരന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ‘പ്രഥമ ശാര്‍ങ്ഗധരന്‍-സര്‍ഗ്ഗധാര പുരസ്ക്കാരം പ്രശസ്ത കന്നഡ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ എം.ഗുബ്ബണ്ണയ്ക്കും വിവിധ ഭാഷാ നാടകങ്ങള്‍ സംവിധാനം ചെയ്ത അരവിന്ദാക്ഷന്‍ മൊടത്തിയ്ക്കും സമ്മാനിച്ചു. നാടക സിനിമാ അഭിനേത്രിയും ശാര്‍ങ്ഗധരന്റെ പത്‌നിയുമായ കമനീധരനും പരിപാടിയില്‍ പങ്കെടുത്തു. പഴയകാല നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബെംഗലൂരുവിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉപാധ്യക്ഷന്‍ ശശീന്ദ്രവര്‍മ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.