സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപാനം, വസ്ത്രം അഴിപ്പിച്ച് ശിക്ഷ; അധ്യാപകന് സസ്പെന്‍ഷന്‍ 

ഹൈദരാബാദ്: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകനെ ഒടുവില്‍ സസ്പെന്‍റ് ചെയ്തു. സ്റ്റാഫ് റൂമിലിരുന്ന് മദ്യപിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ കോടേശ്വര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അധ്യാപകന്‍ സ്‌കൂളിലെത്തി മദ്യപിക്കുന്നതും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതും സംബന്ധിച്ച് നേരത്തെ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം രഹസ്യമായി മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ സമയം സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെത്തി കാര്യമന്വേഷിച്ച രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു. വിഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.

കോടേശ്വരറാവു ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധ്യാപകരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ കുറച്ചുകാലമായി അസ്വസ്ഥരാണെന്ന് സ്‌കൂളിലെ നിരവധി മാതാപിതാക്കള്‍ പറഞ്ഞു. ഞങ്ങള്‍ വീഡിയോ അടക്കം തെളിവുകള്‍ ശേഖരിക്കുകയും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കാരണം ഇത് കുട്ടികളെ മോശം രീതിയില്‍ സ്വാധീനിക്കുന്നു- രേണുക എന്ന രക്ഷകര്‍ത്താവ് പ്രതികരിച്ചു.

അധ്യാപകന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കോടേശ്വര റാവുവിന് മെമ്മോ നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ ഓഫീസര്‍ അറിയിച്ചു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.