Follow the News Bengaluru channel on WhatsApp

ബിബിഎംപിക്ക് 9287 കോടി രൂപയുടെ വാർഷിക ബജറ്റ്

ബെംഗളൂരു: ബിബിഎംപിയുടെ 2021-22 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് ബിബിഎംപി അഡ്മിനിസ്‌ട്രേറ്റര്‍ ഗൗരവ് ഗുപ്ത അവതരിപ്പിച്ചു. 9287.81 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തടാക നവീകരണണിനും റോഡ് നവീകരണത്തിനും മുന്‍ഗണന നല്‍കിയാണ് ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി നഗരത്തിലെ 15 മേഖലകള്‍ക്ക് 2000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി 1622 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ ഓണ്‍ലൈന്‍ വഴി സൗകര്യമേര്‍പ്പെടുത്തും. നഗരത്തില്‍ പുതുതായി 67 ശൗചാലയങ്ങള്‍ നിര്‍മിക്കും. കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ നഗരത്തിലെ പരസ്യ ഹോര്‍ഡിംഗ് സുകള്‍ക്ക് വിനോദ നികുതിയും ലെവി ഫീസും ഏര്‍പ്പെടുത്തും.

ആരോഗ്യ മേഖലയ്ക്ക് 337 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ബിബിഎംപി നടത്തുന്ന ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഏര്‍പ്പെടുക വഴി ആശുപത്രികളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യം മെച്ചപ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു.

നഗരത്തിലെ നടപ്പാതകളുടെ അറ്റകുറ്റപണികള്‍ക്കായി ഓരോ വാര്‍ഡിനും 20 ലക്ഷം രൂപ വീതം നീക്കി വെച്ചിട്ടുണ്ട്. നഗരത്തില്‍ മിഷന്‍ 2022 പദ്ധതിയുടെ ഭാഗമായി 473 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
നഗരത്തിലെ 25 തടാകങ്ങളുടെ പുനരുദ്ധാരണത്തിന് 39 കോടി രൂപ വനം വകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ 31 കോടി രൂപ കൂടി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 1200 പാര്‍ക്കുകളുടെ അറ്റകുറ്റ പണികള്‍ക്കായി വാര്‍ഡ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനും നിര്‍ദേശമുണ്ട്.

പുതിയ ബിബിഎംപി ആക്ട് നടപ്പാക്കിയ ശേഷമുള്ള ആദ്യ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. പുതിയ ആക്ട് പ്രകാരം മേയറുടെ കാലാവധി 18 മാസത്തില്‍ നിന്ന് 30 മാസത്തേക്ക് ഉയര്‍ത്തി. ഇതു പ്രകാരം ഒരു ഭരണ കാലാവധിയില്‍ രണ്ടു മേയര്‍മാര്‍ ഉണ്ടാകും. പുതിയ ആക്ടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വൈകിയതിനാലാണ് കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പ് വൈകുന്നത്. ഇപ്പോള്‍ ബിബിഎംപിയുടെ ഭരണ ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ്. ബിബിഎം പി കമ്മീഷണര്‍ എന്‍. മഞ്ജുനാഥ പ്രസാദ്, ബിബിഎംപിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബജറ്റവതരണത്തില്‍ സന്നിഹിതരായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.