28 കാരിയായ ബാര്‍ നര്‍ത്തകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: 28 കാരിയായ ബാര്‍ നര്‍ത്തകിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചത്തീസ്ഗഢ് സ്വദേശിനിയും ആര്‍ ടി നഗറിലെ നൃപതുംഗ ലേ ഔട്ടില്‍ താമസക്കാരിയുമായ സാറ ഇംത്യാസിനെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച മുതല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സാറയുടെ പ്രതിശ്രുത വരന്‍ സാറയുടെ സഹോദരന്‍ മുസ്തഫയെ വിവരമറിയിച്ചു. മുസ്തഫ സാറ താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സാറയുടെ മൊബൈലില്‍ വിളിച്ചുനോക്കിയപ്പോള്‍ വീടിനകത്ത് നിന്ന് മൊബൈല്‍ ശബ്ദിക്കുന്നത് കേള്‍ക്കാമായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയില്‍ കയറി മുറിയുടെ ജനാല വഴി അകത്തേക്ക് നോക്കിയ മുസ്തഫ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാറയുടെ ശരീരമാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് അധികൃതര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടി കൊണ്ടോ മറ്റോ തലക്കടിച്ച് കൊല നടത്തിയ ശേഷം കുറ്റവാളി മുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയിശേഷം ബാല്‍ക്കണി വഴി കടന്നുകളഞ്ഞെന്നാണ് പോലീസ് അനുമാനിക്കുന്നത്.

റെസിഡന്‍സി റോഡിലെ ബാറില്‍ നര്‍ത്തകിയായ സാറ മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ കയറാനായി തയ്യാറെടുക്കുകയായിരുന്നു. ഇവരുടെ രണ്ട് സഹോദരന്‍മാരും തൊട്ടടുത്ത് തന്നെയാണ് താമസം. 2016 ല്‍ മാതാപിതാക്കളുടെ മരണത്തോടെ മുംബൈയില്‍ നിന്നാണ് സാറയും സഹോദരന്‍മാരും ബെംഗളൂരുവിലെത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.