കോവിഡ് നിയന്ത്രണം: യാത്രക്കാരെ ആശയകുഴപ്പത്തിലാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉത്തരവ്

ബെംഗളൂരു: കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലാക്കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങള്‍ യാത്രക്കാരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു. പരിശോധനയുടെ കാര്യത്തില്‍ കേരള കര്‍ണാടക അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കുടക്, ചാമരാജ് നഗര്‍ എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും വ്യത്യസ്തമായ തീരുമാനങ്ങളാണ് ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ കേരളത്തില്‍ നിന്നും എത്തുന്നവരെ ചില ചെക്ക് പോസ്റ്റുകളില്‍ വെച്ച് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെങ്കിലും ട്രെയിന്‍, ബസ് എന്നിവയിലൂടെ സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് പരിശോധനയില്ല. യാതൊരുവിധ പ്രായോഗികതയുമില്ലാതെ, കാര്യമായ മുന്നൊരുക്കങ്ങളോ, മറ്റ് പഠനങ്ങളോ നടത്താതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് പരക്കെ വിമര്‍ശനമുയരുന്നത്.

ആര്‍ടി പിസിആര്‍ പരിശോധനക്ക് സാമ്പത്തിക ചെലവ് നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി പോയി വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം കനത്ത തിരിച്ചടിയാണ്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസറഗോഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങിലെ നാല് പ്രവേശന കവാടങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചിരുന്നു. ഇതിനെതിരെ അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കാസറഗോഡ് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ദിവസേന അതിർത്തിവഴി ജോലി, ചികിത്സ, പഠനം എന്നിങ്ങനെ നിരവധി പേരാണ് പോയി വരുന്നത്. പ്രതിഷേധം കനത്തതോടെ തീരുമാനത്തില്‍ അയവു വരുത്തുകയായിരുന്നു അധികൃതര്‍. കേരളത്തിലെ വടക്കേ അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനാണ്. തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ യാത്രാ നിയന്ത്രണം ചര്‍ച്ചയായിരുന്നു. തെരഞ്ഞടുപ്പില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് തലപ്പാടി അതിര്‍ത്തിയിലടക്കമുള്ള കര്‍ശന നിയന്ത്രണത്തില്‍ നിന്നും അധികൃതര്‍ തത്കാലം പിന്നോട്ടു പോയത്.

ഉത്തരവിനെ തുടര്‍ന്ന് ആദ്യ ദിനങ്ങളില്‍ അതിര്‍ത്തികളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതും സജീവമല്ല. ഉത്തരവ് സംബന്ധിച്ച് ഇടക്കിടെ മാറി വരുന്ന നിര്‍ദേശങ്ങളാണ് യാത്രക്കാരെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കുന്നത്.

അതേ സമയം ബെംഗളൂരുവിലേക്കെത്തുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് പകരം ഒരാഴ്ചക്ക് ശേഷം പരിശോധനക്ക് വിധേയമായാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞിരുന്നു. 72 മണിക്കൂറിന് മുമ്പ് എടുത്ത പരിശോധന സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ പൂര്‍ണമായും രോഗമുക്തരാണെന്ന് ഉറപ്പിക്കാന്‍ ആവില്ലെന്നും അതുകൊണ്ട് യാത്രക്കാരെ ഒരാഴ്ച്ചക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള ശക്തമായ നടപടികളും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പതിനെട്ടിന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11359 ആയിരുന്നു. എന്നാല്‍ പത്തു ദിവസം കൊണ്ടാണ് ഇത് 23037 ല്‍ എത്തിയത്.

രാജ്യത്ത് ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്തിയ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലായിരുന്നു കര്‍ണാടക. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണ നിരക്കും ക്രമാതീതമായി കുറക്കാന്‍ ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗികളെ നേരത്തെ കണ്ടെത്തി വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷത്തിന് മുകളിലാണ്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായതോടെ കോവിഡ് കെയര്‍ സെന്ററുകള്‍ അടക്കം പുനരാരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.