Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. സിപിഐ (എം ) ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു സ്ഥലങ്ങളിലാണ് എല്‍ഡിഎഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനുകൾ  നടന്നത്. ആദ്യ കൺവെൻഷൻ ദാസറഹള്ളി ജെയിൻ ഭവനിൽനട ഞായറാഴ്ച  രാവിലെ ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി ശിവദാസൻ കൺവെൻഷൻ ഉദ്ഘാടനം  ചെയ്തു. നോർത്ത് ഡിസ്ട്രിക് സെക്രട്ടറി പ്രതാപ് സിംഗ് അധ്യക്ഷനായിരുന്നു. ജയേഷ് ആയുർ സ്വാഗതവും സിഐടിയു സ്റ്റേറ്റ് കമ്മറ്റി അംഗം ലീലാവതി നന്ദിയും പറഞ്ഞു. യശ്വന്തപൂർ ഏരിയാസെക്രട്ടറി ഹുള്ളി ഉമേഷ് ഗോപിനാഥ് കാരുണ്യ, ആർ വി ആചാരി, ഷാജി കോട്ടയം, ഗോപകുമാർ വെട്ടിയാർ ജേക്കബ് റാന്നി എന്നിവർ സംസാരിച്ചു.

ഉച്ചക്ക് മൂന്നിന് കെ.ആര്‍ പുരം ഉദയ നഗറിലുള്ള സൂരി ഭവനിൽ നടന്ന കൺവെൻഷൻ മുൻ എം.പി  പി കെ  ബിജു ഓൺലൈനില്‍ പ്രസംഗിച്ചു. സി.കുഞ്ഞപ്പൻ, ഡെന്നിസ് പോൾ, പി.പി. പ്രദീപ്, സരോജ, വിശ്വനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വൈകുന്നേരം അഞ്ചിന് ഇന്ദിര നഗർ കാരുണ്യ അഡ്മിൻ ഓഫീസിൽ നടന്ന കൺവെൻഷനിൽ സി പി ഐ (എം ) കേരള സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ.ൻ. ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ  പ്രതാപ് സിംഹ, ഗോപാല ഗൗഡ എന്നിവർ  പ്രസംഗിച്ചു.

വരുന്ന  ദിവസങ്ങളിൽ  ബാംഗളൂരിലെ മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ സ്‌ക്വാഡ് ക്യാമ്പയിൻ  നടത്താനും മലയാളികൾ ഒത്തു ചേരുന്ന റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡുകൾ, സിനിമ തീയേറ്ററുകൾ മത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തെരെഞ്ഞെടുപ്പ് പ്രചരണം നടത്തുവാനും എല്‍ ഡി എഫ് പ്രചാരണ നോട്ടീസ് വിതരണം ചെയ്യാനും കൺവെൻഷനുകൾ തീരുമാനിച്ചു.

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഈ ആഴ്ച  ക്യാമ്പയിൻ  നടത്തുന്നതിന് വിവിധ സ്‌ക്വാഡുകൾ തീരുമാനിച്ചു. തെരെഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി കൺവീനർ  എ. ഗോപിനാഥ് തീരുമാനങ്ങൾ  വിശദീകരിച്ചു. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും മഹിളാ പ്രവർത്തകരുടെയും പങ്കാളിത്തം കൊണ്ട് കൺവെൻഷനുകൾ ശ്രദ്ധേയമായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.