Follow the News Bengaluru channel on WhatsApp

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

കഥ ഒമ്പത്  

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

അലാറത്തിന്റെ കണിശം എന്നാല്‍ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. കൊച്ചുവെളുപ്പാങ്കാലത്ത് നാലേകാലിനു തന്നെ കണിശക്കാരന്‍ കോഴി കൂവി വിളിച്ചുണര്‍ത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാന്‍ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം വിപ്ലവകാഹളം മുഴക്കിയത്. കുടുംബപരമായി കണിശക്കാരായതുകൊണ്ടു കുറ്റം പറയാന്‍ പാങ്ങില്ലല്ലോ. ഒരു യാത്രക്ക് പോകുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും തീവണ്ടിയാപ്പീസിലെത്തണമെന്നാണ് അലിഖിത നിയമം. ഒരുമണിക്കൂര്‍ അവിടെത്തെ നരക നാറ്റം സഹിച്ചാലും വേണ്ടില്ലാന്നു സാരം. അതുകൊണ്ടു സാഹസത്തിനു മുതിരാതെ കിടക്ക വിട്ടു നിലം തൊട്ടു.

നേരത്തെ എണീട്ടാല്‍ ശോധനാ ദാരിദ്ര്യം രണ്ടര തരം. എന്തായാലും പ്രഭാതകൃത്യങ്ങള്‍ ഒഴിവാക്കാന്‍ ജോണ്‍ അബ്രാഹമല്ലല്ലോ. പല്ലു തേച്ചു. തീവ്ര ശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടു മൂന്ന് പിഷ്‌ക്ക ബഹിര്‍ഗമിച്ചു. കഴിഞ്ഞ ജന്മത്തില്‍ ആടായിരുന്നോ ആവൊ. ക്ഷൗരസ്നാനദികള്‍ കെ ബാദ് കളസത്തില്‍ കാലുകളിറക്കി ചായക്കുപ്പായവുമിട്ടു മുഖത്തു പൊടിയും പൂശി പുറപ്പാടായി. നങ്ങേമയുടെ ഏട്ട കൊച്ചുവെളുപ്പാന്‍ കാലത്തു ചോദിക്കുന്ന സ്ഥിരം ചോദ്യം ‘ഡിയെ കാപ്പിടെ ഇണ്ടറിയേ’ കേട്ട് കേട്ട് കല്യാണശേഷം ഡിയെയും ഇണ്ടറിയേയും പരസ്പര ബഹുമാനത്തിന്റെ പേരില്‍ ഉപേക്ഷിച്ചു ‘കാപ്പിടെ ഉണ്ടോ’ ന്നുള്ള ചോദ്യം മുപ്പതു വര്‍ഷമായി കാലത്തു വായ്ത്താരി ആയി മുടങ്ങാതെ വരും. കാപ്പി മേശപ്പുറത്തുണ്ടാകുമെങ്കിലും ഇന്നും പതിവ് തെറ്റിയില്ല. ഓല കിട്ടിയില്ലെങ്കില്‍ ഓട്ടോ കിട്ടുന്നതുവരെ എത്തിക്കാന്‍ ഒറക്കക്കാരന്‍ പുത്രനോട് പറഞ്ഞത് ഓല കിട്ടിയ കാരണം തിരിച്ചെടുത്തു. ഓട്ടോയില്‍ കയറി തീവണ്ടി ടിക്കറ്റ് ഇന്നേക്ക് തന്നെയല്ലേന്നു ഉറപ്പ് വരുത്തി. അളിയന് പറ്റിയ പോലെ ആകരുതല്ലോ. കണിശക്കാരനായ അദ്ദേഹം ഒരിക്കല്‍ വണ്ടികേറി സീറ്റില്‍ ഇരുന്നപ്പോള്‍ അതിനു വേറെ അവകാശി. ടിക്കറ്റ് പുനഃപരിശോധനയില്‍ സഞ്ചാരം നാളെ ക്കാണെന്നു കണ്ടെത്തി വീട് പൂകേണ്ടി വന്നു. പിന്നെ ഒരു തവണ സഞ്ചാരം ഇന്നാണെങ്കില്‍ ടിക്കറ്റ് ഇന്നലെക്കായിരുന്നത്രെ. ‘അമിത കണിശം അബദ്ധ നിവാരിണി’എന്നാലും വരേണ്ടത് തമാശക്കാണെങ്കിലും വഴിയില്‍ വെറുതെ നിക്കില്ലല്ലോ.

ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോള്‍ എന്നോടുള്ള ആരാധന കൊണ്ട് ദിവസവും ചിരിച്ചു കാണിക്കുന്ന പേരറിയാ സുന്ദരി പിന്നാലെ കൂടി. കുറെ ദൂരം ഓടി പിന്തുടര്‍ന്നപ്പോള്‍ തന്റെ ടെറിട്ടറി ലംഘിച്ച സുന്ദരിക്കോതയെ എഫ് 16 പോലെ ഫോര്‍മേഷനില്‍ പറന്നു വന്ന അവിടത്തെ സാരമേയപ്പട വന്ന വഴിയേതുരത്തുന്ന കണ്ടു .

സഹപഠിയ സമ്മേളനത്തിന് തൃശൂര്‍ക്ക് വണ്ടികയറി ഇത്രയും എഴുതി ക്കഴിഞ്ഞു. ഇനി കഥയെന്ത് എന്ന് മനസ്സ് വിശന്നു. വണ്ടി അടുത്ത സ്റ്റേഷനില്‍ നിന്നപ്പോള്‍ ഒരു പാലക്കാടന്‍ ശബ്ദം. ‘നോക്കിക്കേറിന്‍ ഏട്ടെ ‘ ന്ന് . ക്ഷണം കഥക്കുള്ള സ്‌കൂപ് മണത്തു. തറവാട്ടിലെ ഉരുക്കുവനിത അമ്മു ചേച്ചി ബാലേട്ടന്‍ മോഡലിലുള്ള ദമ്പതിമാര്‍. കൂട്ടത്തില്‍ ഒരു ന്യൂജെന്‍ ചെക്കനും. ബാബു നായ കറങ്ങി കറങ്ങി ചാരമടയില്‍ സൈഡ് ആകുന്നപോലെ സംഘം അടുത്ത സീറ്റില്‍ ഫിറ്റായി. ചെക്കന്‍ കുന്ത്രാണ്ടം ചെവിയില്‍ തിരുകി മൊബൈലില്‍ കുമ്പിട്ടു നോക്കി പന്നിയായി. കെട്ടിയോന്‍ എന്തോ കുരുത്തക്കേട് കുശുകുശുത്തപ്പോള്‍ അമ്മു ചേച്ചി ബാലേട്ടനെ നോക്കുന്ന പോലെ തള്ള ഒരു ബഷീറിയന്‍ ചുട്ട നോട്ടം. ബാലേട്ടന്‍ ആവിയായി ചൊറി പിടിച്ച വണ്ടി ജനല്‍ ചട്ടം വഴി ഔട്ട്. പിന്നെ അരവിന്ദന്റെ സിനിമയിലെ പോലെ ദീര്‍ഘ മൗനം

അപ്പോഴാണ് തള്ളയുടെ കയ്യിലെ പഴയ അല്‍കാ ടെല്‍ മോഡല്‍ കുത്തു ഫോണില്‍ കാള്‍ വന്നത്. തള്ള പാലക്കാടന്‍ സ്ലാങ്ങില്‍ വണ്ടിയില്‍ എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ ഡയലോഗ് ‘ഓ..ചിന്നമ്മു ചേച്ച്യാണ് …ആവൂ ഒന്നും പറയണ്ടടി അമ്മ. രാത്രി എട്ടുമണിക്കണ് വിവരം കിട്ട്യേത്. ഏട്ടക്ക് അങ്ങനെ കടയൊന്നും ഇട്ടെറിഞ്ഞു വരാന്‍ പറ്റില്യ. ദിവസം പത്തുനൂറ് ഉര്‍പ്യടെ കച്ചോടം മൊടക്കാന്‍ പറ്റില്ല്യാപ്പാ ….അദന്നെ. അടുത്താഴ്ച പൂവാന് ടിക്കറ്റ് എടുത്തിട്ടുണ്ടമ്മ ..ആ കെളവന് ഇപ്പൊ തന്നെ ചാകണോ….പിന്നെ രാത്രിക്കു രാത്രി കടയിലെ ചെക്കനെ വിളിച്ചു താക്കോല് കൊടുത്തിട്ടണ് കാലത്തു പൊറപ്പെട്ടതു് ….ഇല്യാമ്മ..നേരെ കൊടുവായൂര്ക്കന്നെ.

ഇനിയും ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ തല പൊട്ടിത്തെറിക്കുമെന്നായപ്പോള്‍ പതുക്കെ എണീറ്റു.
മ്മടെ ഗുരുവിനെ കൊസ്റ്റിന്‍ ചെയ്ത നടന്‍ മൂത്തു പഴുത്ത ഹാള്‍ മാര്‍ക്ക് കമ്മ്യൂണിസ്റ്റ് സ: ചന്ദ്രേട്ടന്‍ ഈ വണ്ടിയില്‍ എവിടെയോ ഉണ്ട്. ഒന്ന് തപ്പി നോക്കട്ടെ. ഭാര്യാ സമേതനായി ഗുരുവായൂര്‍ക്കാണത്രെ യാത്ര. കല്യാണ രക്ത സാക്ഷിത്വത്തിന്റെ അന്‍പതാം വാര്‍ഷികത്തിന് ഗുരുവായൂരപ്പന് ഒരു രക്തഹാരം നേര്‍ന്നിട്ടുണ്ടത്രെ. വേണ്ടതന്നെ..ലാല്‍ സലാം ചന്ദരേട്ടാ..

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്=-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.