Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലടക്കം എട്ടു നഗരങ്ങളില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; വിശദവിവരങ്ങള്‍ അറിയാം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതിനെ തുടര്‍ന്ന് ബെംഗളൂരു അടക്കം എട്ട് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ശനിയാഴ്ച രാത്രി 10 മണി മുതല്‍ ആരംഭിക്കും. കര്‍ഫ്യൂവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയ ഉത്തരവ് ചീഫ് സെക്രട്ടറി ഇന്ന് പുറപ്പെടുവിച്ചു. രാത്രി 10 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യൂ പിറ്റേ ദിവസം പുലര്‍ച്ചെ 5 മണിവരെ നീണ്ടു നില്‍ക്കും. ഏപ്രില്‍ 20 ന് പുലര്‍ച്ചെ 5 മണിക്കാണ് കര്‍ഫ്യൂ അവസാനിക്കുന്നത്.

രാത്രി കര്‍ഫ്യൂവില്‍ താഴെ പറയുന്നവ ഒഴികെയുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
  • ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികളിലേക്ക് പോകുന്ന രോഗിക്കും സഹായികള്‍ക്കും യാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
  • ഫാക്ടറികള്‍, കമ്പനികള്‍ എന്നിവ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പേ സ്ഥാപനങ്ങളില്‍ എത്തിച്ചേരണം.
  • അടിയന്തിര വൈദ്യസഹായ സേവനങ്ങള്‍ക്ക് അനുമതി. രാത്രി കാലങ്ങളിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്.
  • അവശ്യസേവന മേഖലയില്‍പ്പെട്ട വാഹങ്ങള്‍ക്ക് സഞ്ചാര അനുമതി (ഓണ്‍ലൈന്‍ വഴിയുള്ള എല്ലാ ഹോം ഡെലിവറി സേവനങ്ങളും, മറ്റ് ഗുഡ്സ് വാഹനങ്ങളുടെ സഞ്ചാരം എന്നിവ,)
  • രാത്രിയിൽ ദൂരയാത്രക്കായി ബസ് സ്റ്റാൻ്റ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര പോകുന്നതിനും അനുമതിയുണ്ട്. യാത്രയുടെ തെളിവിനായി ടിക്കറ്റുകൾ കൈയിൽ കരുതണം..

സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ബെംഗളൂരു, മൈസൂരു, മംഗളൂരു, കൽബുർഗി, ബീദർ, തുമകുരു, ഉഡുപ്പി, മണിപ്പാൾ എന്നിങ്ങനെ എട്ടു നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ബെംഗളൂരുവിൽ വെള്ളിയാഴ്ചയും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5576 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ ആക്ടീവ് കേസുകളുടെ എണ്ണം 42525 ആയി ഉയർന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.