Follow the News Bengaluru channel on WhatsApp

ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചു; കൊടിഹള്ളി ചന്ദ്രശേഖര്‍ പോലീസ് കസ്റ്റഡിയില്‍

ബെംഗളൂരു: കര്‍ണാടകയിലെ പൊതുഗതാഗത വകുപ്പിന് കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്ക് നിരോധിച്ചുകൊണ്ട് സംസ്ഥാന തൊഴില്‍ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഞായറാഴ്ചക്കകം ജോലിയില്‍ ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് ലീഗ് പ്രസിഡണ്ടും കര്‍ഷക നേതാവുമായ കൊടിഹള്ളി ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെളഗാവിയിലെ ഹോട്ടലില്‍ വെച്ചാണ് അദ്ദേഹത്തെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

അതേ സമയം ട്രെയിനി ജീവനക്കാരെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് 625 ഓളം സര്‍വീസുകള്‍ ഇന്നലെ നടത്തി. ബെംഗളൂരുവില്‍ മാത്രം 216 സര്‍വീസുകളാണ് ബിഎംടിസി നടത്തിയത്. പോലീസ് സംരക്ഷണത്തോടെയായിരുന്നു മിക സര്‍വീസുകളും നടത്തിയത്.

പണിമുടക്ക് അനിശ്ചിതമായി തുടരുന്നതിനാല്‍ ജീവനക്കാര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ആറാം ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചുള്ള ശമ്പളം നല്‍കണമെന്ന ജീവനക്കാരുടെ ആവശ്യം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പൂര്‍ണ്ണമായും തള്ളിയിരുന്നു. ഇതോടെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉറപ്പ് തന്ന എട്ട് ശതമാനം ശമ്പള വര്‍ധന അംഗീകരിക്കണമെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ജോലിക്ക് ഹാജരായ ജീവനക്കാരേയും സര്‍വീസുകളേയും തടസ്സപ്പെടുത്തിയ 88 ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുത്ത 150 ട്രെയിനികളെ ബിഎംടിസി സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇന്നലെ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ജോലിയില്‍ ഹാജരാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.