Follow the News Bengaluru channel on WhatsApp

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ പത്ത്   

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

ബാംഗളൂരില്‍ ഡക്കാന്‍ കള്‍ചറല്‍ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ആദ്യത്തെ പൂക്കള മത്സരം. അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ തന്നെയാണ് പൂക്കളം തീര്‍ക്കേണ്ടത്. പങ്കെടുക്കുന്ന ഓരോ വീട്ടിലും കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിധികര്‍ത്താക്കള്‍ പൂക്കളം നോക്കി മാര്‍ക്കിട്ടാണ് വിജയികളെ പ്രഖ്യാപിക്കുക. തിരുവോണ ദിവസം കാലത്താണ് മത്സരം അരങ്ങേറുക. തലേ ദിവസം തന്നെ പൂക്കളെല്ലാം വാങ്ങിവെച്ചു. പല നിറങ്ങളിലും വലിപ്പത്തിലും ഉള്ള പൂക്കള്‍. ചിലതെല്ലാം കത്രിച്ചും ഇതളുകളാക്കിയും വെച്ചിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പൂവിന്റെ അലര്‍ജി കൊണ്ട് കണ്ണിനു നല്ല ചൊറിച്ചില്‍. കണ്ണാടി നോക്കിയപ്പോള്‍ നൂറു മില്ലി അടിച്ച പോലെ കണ്ണെല്ലാം ചുവന്നിരിക്കുന്നു. വെള്ളം ഒഴിച്ചു കഴുകിയിട്ടും ചൊറിച്ചിലും ചുവപ്പും ബാക്കി. എങ്ങിനെയോ നേരം വെളുപ്പിച്ചു.

കാലത്തു കണ്ണാടി നോക്കിയപ്പോള്‍ സംഗതി കുറച്ചുകൂടി ഗൗരവമുള്ളതായിരിക്കുന്നു. കണ്ണുകള്‍ വീര്‍ത്തു ചുവന്നു മങ്കോളിയക്കാരനെപ്പോലെ. പൂവിടാതെ പറ്റില്ലല്ലോ. മലകള്‍ക്കിടയില്‍ ഉദിച്ചുയരുന്ന സൂര്യനും പുഴയിലൂടെ ഒരു കൊതുമ്പു തോണി പോകുന്നതും ആയിരുന്നു പൂക്കളത്തിന്റെ ഡിസൈന്‍. ഒരുവിധം പൂവിട്ടു കഴിഞ്ഞപ്പോള്‍ ചൊറിച്ചിലും ചുവപ്പും വീര്‍പ്പും വീണ്ടും രൂക്ഷമായി. സംഘടനയുടെ അധ്യക്ഷനെന്ന നിലയില്‍ ജഡ്ജിന്റെ കൂടെ വീടുകള്‍ സന്ദര്‍ശിച്ചേ തീരൂ. പിന്നെ കുളിയും സഞ്ചി നിറക്കലുമൊക്കെ കഴിഞ്ഞ് ഓണക്കോടി പുതിയ ജൂബയും മുണ്ടും ഉടുത്തു പുറപ്പെട്ടു. കണ്ണിന്റെ ഭീകരാവസ്ഥ അറിയാതിരിക്കാന്‍ കൈയിലുണ്ടായിരുന്ന റെയ്ബാന്റെ കൂളിംഗ് ഗ്ലാസും ഫിറ്റു ചെയ്തു. അപ്പോള്‍ ഒരു മോഹന്‍ലാല്‍ ലുക്കുണ്ടെന്നു നല്ലപാതിയും, അല്ല മാമുക്കോയ ലുക്കുണ്ടെന്നു മോനും പറഞ്ഞു. ജഡ്ജ്‌മെന്റിനു നടക്കുമ്പോഴും വീടുകളില്‍ കയറുമ്പോഴും റെയ്ബാന്‍ കണ്ണില്‍ തന്നെയുണ്ട്. കൂടെയുള്ള പ്രവര്‍ത്തകസമിതി സുഹൃത്തുക്കള്‍ക്കെല്ലാം സംഗതി അറിയാം. പക്ഷെ കയറി ചെല്ലുന്ന വീടുകളിലെ ചില സുഹൃത്തുക്കളെങ്കിലും അയ്യേ..ഇവനെന്തൊരു കാട്ടുമാക്കാന്‍ പാണ്ടിയാണെടാ എന്ന് തീര്‍ച്ചയായിട്ടും വിചാരിച്ചുകാണും.

അന്ന് വൈകീട്ടാണ് സെബാസ്റ്റ്യന്‍ ചേട്ടന്റെ മകന്റെ കല്യാണം. ജെ. സി. റോഡിലെ രവീന്ദ്ര കലാ ക്ഷേത്രക്കടുത്തുള്ള പള്ളിയിലാണ് മിന്നുകെട്ട്. ചേട്ടനും കുടുംബവും ഡെക്കാന്റെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുന്നവരാണ്. അതുകൊണ്ടു കല്യാണം കൂടാതിരിക്കാനും വയ്യ.അവിടെ പോകുമ്പോഴും ചൊറിച്ചില്‍ ശമിച്ചെന്നാലും ചുവപ്പും വീര്‍പ്പും മറിയിട്ടില്ലായിരുന്നു. അതുകൊണ്ടു് അപ്പോഴും റെയ്ബാന്‍ കണ്ണില്‍ തന്നെയുണ്ട്.

പള്ളിക്കു മുമ്പിലെ റോഡ് മുറിച്ചു കടക്കാനുള്ള പേടി കൊണ്ട് നല്ലപാതി കയ്യില്‍. മുറുകെ പിടിച്ചിട്ടുണ്ട്. സ്ഥലത്ത് എത്തിയതും ഒരു കന്നഡ സുഹൃത്തും കുടുംബവും ഹസ്തദാനം നടത്തി കുശലം പറഞ്ഞു. കന്നഡത്തില്‍ തന്നെ വിശേഷങ്ങളെല്ലാം പറഞ്ഞു. ഒരു വയസ്സായ ചേടത്തിയാര് മുണ്ടും ചട്ടയും ഒക്കെ ഇട്ടു സുന്ദരിയായി അത് കേട്ട് നിന്നിരുന്നു. തൃശൂരില്‍ നിന്നുള്ള ഇറക്കുമതിയാണെന്നു മനസ്സിലായി. പള്ളിക്കകത്തു കേറി അമ്മാമ്മക്ക് മുന്‍പിലുള്ള സീറ്റില്‍ ഇരുന്നു. സുഹൃത്ത് ഹസ്ത ദാനം ചെയ്ത കയ്യിന്റെ പിടുത്തം പള്ളിക്കകത്തു കയറി ഇരുന്ന ശേഷമാണു റിലീസ് ചെയ്തത്. പുറകില്‍ നിന്നും അമ്മാമ്മ കൂടെയുള്ളവരോട് ‘എന്തൂട്ട് ചുള്ളന്‍ ചെക്കനണ്ടീ. അതിനു കണ്ണ് മാത്രം ദൈവം കൊടുത്തില്ല’എന്ന് പറയുന്ന കേട്ടു. എന്നാല്‍ പിന്നെ സത്യം വെളിപ്പെടുത്തിയിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു റെയ്ബാന്‍ പൊക്കി പച്ച മലയാളത്തില്‍ തള്ളയെ നോക്കി കാച്ചി.

‘അമ്മാമ്മേ കണ്ണീക്കേടാണ്. അല്ലാതെ കണ്ണുപൊട്ടനല്ല ട്ടോ.’എന്ന്. അമ്മാമ്മ പ്ലിങ്. നാണിച്ചു തല താഴ്ത്തുകയും പല്ലില്ലാ വായ പൊത്തി പള്ളി നിലത്തു കാല്‍ നഖം കൊണ്ടൊരു വരവരക്കുകയും ചെയ്തു.

സംഭവം കേട്ട ഡ്രൈവര്‍ ശശി ഒരു കൂളിംഗ് ഗ്ലാസ് അനുഭവം അയവിറക്കി. അദ്ദേഹം അയിലൂരില്‍ നിന്ന് നെടുമ്പാശ്ശേരിക്ക് ഓട്ടം പോയി ഒറ്റയ്ക്ക് വരുമ്പോള്‍ കുതിരാന്റവിടെ വണ്ടി നിര്‍ത്തി ഒന്ന് മയങ്ങിയത്രേ. ഉച്ചനേരമായതിനാല്‍ കാറ്റു കിട്ടാന്‍ വണ്ടിയുടെ ഗ്ലാസ് ജാലകം താഴ്ത്തിയിട്ടു കൂളിംഗ് ഗ്ലാസ് വെച്ചാണത്രെ മയങ്ങിയത്. ഉണര്‍ന്നു നോക്കിയപ്പോള്‍ മൂക്കത്തു ഗ്ലാസില്ല. റോഡ് സൈഡിലിരുന്ന ഒരു കൊരങ്ങന്‍ കൂളിംഗ് ഗ്ലാസിന്റെ കഞ്ചു വേറെ കണ വേറെ ആക്കീട്ടു ശശിയെ നോക്കി ഇളിക്കുന്നതാണത്രേ കണ്ടത്.

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്=-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.