Follow the News Bengaluru channel on WhatsApp

നഗരതദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, സ്വന്തമാക്കിയത് പത്തില്‍ ഏഴ് സീറ്റുകള്‍

ബെംഗളൂരു: സംസ്ഥാനത്തെ നഗരതദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. പത്തിടങ്ങളില്‍ നടന്ന മത്സരത്തില്‍ ഏഴിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയം കൊയ്തത്. ബി ജെ പി ഒരിടത്തു മാത്രമാണ് വിജയിച്ചത്. രണ്ടിടങ്ങളില്‍ ജെഡിഎസ് വിജയം നേടി. പത്തിടങ്ങളില്‍ ആകെയുള്ള 266 സീറ്റുകളില്‍ 119 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി ജെ പി 56 സീറ്റുകള്‍ നേടി. 67 സീറ്റുകള്‍ ജെഡിഎസ് സ്വന്തമാക്കി. ബെള്ളാരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ തട്ടകമായ ശിവമോഗയിലെ ഭദ്രാവതി സിറ്റി മുന്‍സിപ്പാലിറ്റിയും തീര്‍ഥഹള്ളി ടൗണ്‍ പഞ്ചായത്തും കോണ്‍ഗ്രസ് നേടി. രാമനഗര സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍, ബേലൂര്‍ ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, ഗുഡിബന്ദെ ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി.
ചന്നപട്ടണ സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍, വിജയപുര ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവയാണ് ജെഡിഎസ് സ്വന്തമാക്കിയത്.

കുടകിലെ മടിക്കേരി സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ മാത്രമാണ് ബിജെപി സ്വന്തമാക്കിയത്. 23 സീറ്റുകളില്‍ 16 എണ്ണം ബിജെപി സ്വന്തമാക്കി. 5 സീറ്റുകള്‍ നേടിയ എസ്ഡിപിഐയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ്, ജെഡിഎസ് ഓരോ സീറ്റുകള്‍ വീതം നേടി.

കോണ്‍ഗ്രസില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും സംസ്ഥാനത്തെ മോശം ഭരണത്തിന് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ തിരിച്ചടിയാണ് ഇതെന്നും കെപിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.