Follow the News Bengaluru channel on WhatsApp

വീണ്ടും ചുവന്ന് കേരളം; കടപുഴകി യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ചരിത്രമെഴുതി എല്‍ഡിഎഫ്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ മുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 99 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. 41 സീറ്റുകളില്‍ യുഡിഎഫും. കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റ് എന്‍ഡിഎക്ക് നഷ്ടമായി.

കണ്ണൂരില്‍ 11 ല്‍ പത്തിലും എല്‍ ഡി എഫ് വിജയിച്ചു. തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് 11-ല്‍ 10, ആലപ്പുഴയില്‍ 9-ല്‍ 7, പാലക്കാട് 12-ല്‍ 9, തൃശൂരില്‍ 13 ല്‍ 12, എന്നിങ്ങനെയാണ് എല്‍ഡിഎഫ് മികവ് പുലര്‍ത്തിയ ജില്ലകളുടെ കണക്ക്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു ഡി എഫിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.
പിണറായിയുടെ താരപരിവേഷത്തില്‍ യു ഡി എഫ് തകര്‍ന്നടിയുകയായിരുന്നു.

യു ഡി എഫിന്റെ പല കരുത്തരായ സ്ഥാനാര്‍ഥികളും നിയമസഭ കാണാതെ മടങ്ങി. തൃത്താലയില്‍ വി ടി ബലറാമും, അരുവിക്കരയിലെ ശബരീനാഥും തോറ്റതും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതും യു ഡി എഫ് കേന്ദ്രങ്ങളില്‍ നിരാശയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

എല്‍ഡിഎഫിനെ സംബന്ധിച്ച് വടകരയില്‍ കെ കെ രമയുടെ വിജയം, പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വി, മന്ത്രി മേഴ്‌സി കുട്ടിയമ്മയുടെ തോല്‍വി, ജലീല്‍ ആദ്യം മുതല്‍ പിന്നോട്ടായതു മൊക്കെ അല്‍പ്പം നിറം കെടുത്തുന്നുണ്ടെങ്കിലും 100 നടുത്ത് സ്വന്തമാക്കിയ സീറ്റുകള്‍ അതിന് മുകളില്‍ തിളക്കം ഏറെ വിതറുന്നുണ്ട് എന്നു തന്നെ പറയാം.

ജനങ്ങൾ ഇനിയും സർക്കാറിനൊപ്പമുണ്ടാകും എന്നാണ് എൽഡിഎഫിൻ്റെ വിജയം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടന്നത് വലിയ രാഷ്ടീയ പോരാട്ടമാണ്. 5 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ വിജയം സർക്കാറിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.