Follow the News Bengaluru channel on WhatsApp

നാണ്വാര് ചരിതം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ : പതിമൂന്ന്     

നാണ്വാര് ചരിതം

നാണ്വാര് കഥകള്‍ക്ക് നിഷ്‌കളങ്കതയുടെ മണവും രുചിയുമുണ്ടാകും. കാരണം നാണ്വാരുടെ വ്യക്തി സത്ത എന്നത് നിരലംകൃതവും അനാര്‍ഭാടവുമായതാണ് എന്നത് തന്നെ. പച്ചയിലും പച്ചയായ ജീവിതം പോലെ തന്നെയാണ് നടന്നു വന്ന വഴികളും വഴിയിലെ ജീവിത കാഴ്ചകളും കേള്‍വികളും.

ഒരു ആശ്രിതനെ ഒരിക്കല്‍ നാണ്വാര് ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. മൂത്രക്കല്ലിന്റെ അസ്‌കിതയുള്ള ആശ്രിതന് എക്‌സ് റേ എടുക്കാന്‍ ഡോക്ടര്‍ ശിപാര്‍ശ കുറിപ്പെഴുതി. കമ്പനിയില്‍ നിന്നും രാത്രിജോലി കഴിഞ്ഞു വന്നതിനാലും രണ്ടുനാളത്തെ ക്ഷൗരബാക്കി കാരണവും ക്ഷീണിതനായിരുന്നു നാണ്വാര്.

ആശ്രിതന്‍ കുറിപ്പും ചികിത്സാ ഫയലും നാണ്വാരെ ഏല്പിച്ചു മുള്ളാന്‍ പോയ നേരത്ത് ഒരു നഴ്സ് മാലാഖ മൂപ്പരെ എക്‌സ് റേ റൂമിലേക്ക് പിടിച്ചു കൊണ്ടുപോയി കുപ്പായമെല്ലാം ഊരിവാങ്ങി. അപ്പോഴും വിചാരം ആ മുറിയില്‍ കുപ്പായം നിരോധിച്ചകാരണമാകാം എന്നായിരുന്നു. ആശ്രിതന്‍ ഉടനെ അവിടെ എത്തിയ കാരണം നാണ്വാര് ഒരു എക്‌സ് റെയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടുവത്രെ.

നാട്ടിലെ മറന്നുപോയ ആരുടെയോ കല്യാണ സമയത്ത് ലണ്ടനിലേക്കുള്ള പാസ്‌പോര്ട്ട് പൊക്കിപ്പിടിച്ചു വിസക്ക് മുട്ടിനില്‍ക്കുമ്പോള്‍ ആരോടോ മേശയുടെയോ സമാനമായ പ്രതലത്തിലോ മൂലമമര്‍ത്തി ഇരുന്നാല്‍ മതി എന്ന് ഒറ്റ മൂലി നിദ്ദേശിക്കുന്നതു കേട്ടിട്ടുണ്ട്. അതേ കല്യാണ പാര്‍ട്ടി പുറപ്പെടന്‍ നേരം നാണ്വാരെ കാണാനില്ല. പിന്നെ കുളിമുറിയില്‍ നിന്നും കിതച്ചെത്തിയ നാണ്വാര് പറഞ്ഞത് എന്നും മാക്‌സിമം വാട്ടര്‍ ലെവലില്‍ നില്‍ക്കുന്ന തറവാട്ട് ശൗചാലയത്തില്‍ തന്റെ കൈ ഘടികാരം വീണതു മുങ്ങിത്തപ്പി എടുത്തു കുളിമുറിയില്‍ പോയി കുളിപ്പിച്ചെടുത്തെന്നുമാണ്.

സഹജോലിക്കാരനായ ഒരു തെക്കന്‍ പിള്ളക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍ കുറിപ്പെഴുതി. നാണ്വാരും നങ്ങേമയും രോഗിയെ വീട്ടില്‍ പോയി കാണുന്നു.. ആശ്വസിപ്പിക്കുന്നു. ധൈര്യം നല്‍കുന്നു. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി. പിള്ള ജോലിക്കു പോയിത്തുടങ്ങി. പിന്നെ പത്താം മാസത്തില്‍ പിള്ള ചേച്ചി ഒന്ന് പെറ്റു. നാണ്വാര് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹം
അന്ന് കൊടുത്ത ധൈര്യത്തിന്റെ പിന്‍ബലത്തില്‍ നേരമ്പോക്കിലുണ്ടായ സന്തതിയാണത്രെ ആ പേറിലുണ്ടായ പിള്ള ചേച്ചിയുടെ അവസാനത്തെ ചെക്കന്‍.

ചരിത ശകലം കേട്ട ശേഷം ഡ്രൈവര്‍ ശശി ‘നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന കുറ്റിപ്പുറത്തിന്റ കവിതാ വരികള്‍ നീട്ടി ചൊല്ലി. തുടര്‍ന്ന് നാണ്വാരുടെ മനസ്സിലെ റൂറല്‍ അര്‍ബന്‍ കോണ്‍ഫ്‌ലിക്റ്റിനെ കുറിച്ചും വചാലനായി.

 

⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത് -കൂളിംഗ് ഗ്ലാസും ചേടത്തിയാരും

വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന് -കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്  -കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.