Follow the News Bengaluru channel on WhatsApp

കർണാടകയിൽ മഴക്കെടുതിയിൽ നാല് മരണം; 318 പേരെ മാറ്റിപാർപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. 318 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നുതീരദേശ ജില്ലകൾ ഉൾപ്പടെ ആറു ജില്ലകളിൽ അതിശക്തമായ മഴയാണ് ഉണ്ടായത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിലാണ് മഴക്കെടുതികൾ കൂടുതല്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദക്ഷിണ കന്നഡ ജില്ലയിലെ പണാജെയിലണ്. 170.5 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
ഉത്തര കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു ജില്ലകളിലാണ് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

സംഭവങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ജില്ലാ അധികാരികൾക്കും അടിയന്തരഘട്ടത്തിൽ വേണ്ട നടപടികൾ എടുക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണ് ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിൻ്റെ പ്രവചനം. അതേ സമയം ടൗട്ടേ ചുഴലികാറ്റ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തേക്കു നിങ്ങുമെന്നാണ് കരുതുന്നത്. കനത്ത മഴയെ തുടർന്ന് ഗോവ റൂട്ടിലേക്കുള്ള ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിവേ റദ്ദാക്കിയിട്ടുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.