Follow the News Bengaluru channel on WhatsApp

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ : പതിനാല്      

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

 

ചെന്താമാരേട്ട പെറ്റു വീണപ്പോള്‍ തന്നെ ണയന്‍ വണ്‍ സിക്‌സ് കമ്മ്യൂണിഷ്ട്ടായിരുന്നു. ഏതോ മുദ്രാവാക്യം കേട്ടിട്ട് ഏറ്റു വിളിക്കും പോലെ മുഷ്ടി ചുരുട്ടിയാണ് പുറത്തു വന്നത്. കുട്ടി ഒന്നാം ക്ലാസ്സിലും ചെത്തം പത്താം ക്ലാസ്സിലുമായിരുന്നത്രെ. ചെക്കന്‍ കരയുമ്പോഴും ചിരിക്കുമ്പോഴും എല്ലാം ചുരുട്ടിയ മുഷ്ടികള്‍ പൊക്കിപ്പിടിച്ച് ആട്ടിക്കൊണ്ടിരിക്കും. അപ്പോ തന്നെ നാട്ടുകാര്‍ പറഞ്ഞത്രേ ലെവന്‍ കമ്മ്യൂണിഷ്ടാകാനേ വഴീള്ളൂന്ന്. പഠിക്കാന്‍ പോയപ്പോള്‍ സ്വരങ്ങളെക്കാളും വ്യഞ്ജനങ്ങളേക്കാളും നക്ഷത്രങ്ങളും , എ. ബി. സി. ഡിയെക്കാളും ചുറ്റിക അരിവാളും ആയിരുന്നു നോട്ടുപുസ്തകങ്ങളില്‍. പിന്നെ ഹൈസ്‌കൂളിലെത്തി തലയില്‍ വടിയുള്ള ഭാഷയെല്ലാം പഠിക്കുമ്പോഴേക്കും ഇ.എം.എസ്, കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ് എന്നിവരുടെ പടങ്ങള്‍ വരച്ചു മുറിയുടെ ഭിത്തിയില്‍ തേച്ചൊട്ടിക്കുമായിരുന്നത്രെ. ജാതക വശാല്‍ ജനനം ശിവനക്ഷത്രത്തിലാകയാല്‍ തന്റെ ശരി മാത്രമാണ് ശരി എന്ന മര്‍ക്കട മുഷ്ടി. ലഗ്‌നാല്‍ സൂര്യ ദൃഷ്ടി കാരണം ഇടം വലം നോക്കാതെ വെളിച്ചപ്പാട് തുള്ളുക. അരയില്‍ കെട്ടിയ കയര്‍ ജീവിത പങ്കാളിയുടെ കയ്യില്‍ ഭദ്രമായിരിക്കുക ഇത്യാദി സ്വഭാവ ദൂഷ്യമൊഴിച്ചാല്‍ ചെന്താമാരേട്ട ആള് മാന്യനായിരുന്നു.

പെണ്ണുകെട്ടുമ്പോഴും കമ്മ്യൂണിഷ്ട്ടും കടുത്ത കോണ്‍ഗ്രസ് വിരോധിയുമായിരുന്നു. പിന്നെ പെണ്ണുമ്പിള്ള പരമ്പരപരമായി കോണ്‍ഗ്രസ് ആണെന്നറിഞ്ഞപ്പോള്‍ മുതല്‍ ജീവിതം ധിഷണാപരമായ കമ്മ്യൂണിഷ്ട്ടും കോണ്‍ഗ്രസ്സും കളിയായി. ചെന്താമാരേട്ടനെ പോലെ മംഗ്ലീഷ് പറയുക മക്കളെ ഐ.എ.എസ് ആക്കുക തുടങ്ങിയ ഹൈലി അമ്പീഷ്യസ് ആയപെണ്ണുമ്പിള്ളക്ക് ജീവിതം ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണിക്കാരനെപ്പോലെയായിരുന്നു. സമാധാനപരമായ കുടുംബജീവിതത്തിനു രാഷ്ട്രീയം, വിശ്വാസം, ആഹാരം, ആചാരം ഇതെല്ലാം ഒന്നല്ലെങ്കില്‍ കാര്യം കട്ടപ്പൊഹയാണ്. മ്ലേച്ചമലയാളം കുടുംബം വിട്ടു പോകാതെയാകും. ആദ്യത്തെ അഞ്ചുകൊല്ലം ചെന്താമാരേട്ട പറയുന്ന കാര്യങ്ങള്‍ പെണ്ണുമ്പിള്ള ശിരസാവഹിച്ചു. വിവാഹാനന്തരം ആദ്യ തിരഞ്ഞെടുപ്പില്‍ നഗരത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കമ്മ്യൂണിഷ്ട്ടു സ്ഥാനാര്‍ഥിയെ കാണാത്തതുകാരണം ‘തൊലഞ്ഞു പോ’ എന്നുപറഞ്ഞു ഏതോ ഒരു സ്വതന്ത്രനു കണ്ണും മൂടി കുത്തുകയും പെണ്ണുമ്പിള്ളയെ കൊണ്ട് കോണ്‍ഗ്രസിന് കുത്തിക്കാതിരിക്കുകയും ചെയ്തു.പിന്നത്തെ അഞ്ചുകൊല്ലം പെണ്ണുമ്പിള്ള പറഞ്ഞു. ചെന്താമാരേട്ട ശിരസ്സാലും മനസാലും വഹിച്ചു. പത്തുകൊല്ലവും രണ്ടു തിരഞ്ഞെടുപ്പുകളും കഴിഞ്ഞപ്പോള്‍ ചെന്താമാരേട്ടയും പെണ്ണുമ്പിള്ളയും പറയുന്നത് നാട്ടുകാര്‍ കേട്ടുതുടങ്ങി. കേന്ദ്രത്തില്‍ കമ്മ്യൂണിഷ്ട്ടും കോണ്‍ഗ്രസ്സും ഒന്നായപ്പോള്‍ ആദര്‍ശ ധീരനായ ചെന്താമാരേട്ട ബി.ജെ.പി ആയി. പിന്നെ വെറും അനുഭാവി എന്നതിലും, പഴമ്പുരാണം വിളമ്പി അധരവ്യായാമം ചെയ്യുക എന്നതിലും കവിഞ്ഞു മറ്റു റോളുകളൊന്നും ഇല്ലാത്തതിനാല്‍ ജനം ഇതൊന്നും അറിഞ്ഞതുമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം താമരയില്‍ തെറ്റാതെ കുത്തി. പെണ്ണുമ്പിള്ളയെ കൊണ്ട് കുത്താനും ചട്ടം കെട്ടി. ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം’ എന്ന മൂളിപ്പാട്ടുപാടി ബൂത്തിലെത്തിയ പെണ്ണുമ്പിള്ള ഇ. വി. എം. പെട്ടിയിലെ കൈപ്പത്തി നോക്കി ആഞ്ഞു കുത്തി. നിവര്‍ന്നു നിന്ന്ചിറകുകള്‍ വീശി കഴുത്തു പൊക്കി മനസ്സില്‍ തന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ഉച്ചസ്ഥായിയില്‍ കൂവിയത്രെ. കഥ കേട്ട് ഡ്രൈവര്‍ ശശി പറഞ്ഞത് ചേച്ചിയുടെ കൈപ്പത്തിക്കുള്ള കുത്ത്പുരുഷ മേധാവിത്തത്തിനും മാടമ്പിത്തരത്തിനും ഏറ്റ ഒന്നൊന്നര കുത്തായിരുന്നു എന്നാണ്.

 

⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത് -കൂളിംഗ് ഗ്ലാസും ചേടത്തിയാരും

വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന് -കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്  -കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്   -നാണ്വാര് ചരിതം

വായിക്കാം⏩

നാണ്വാര് ചരിതം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.