Follow the News Bengaluru channel on WhatsApp

18- 44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ ശനിയാഴ്ച പുനരാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച 18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ മെയ് 22 ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കോവിഡിനെതിരായ മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചവരുടെ വാക്‌സിനേഷന്‍ ഇതിനോടൊപ്പം മുന്‍ഗണന ക്രമത്തില്‍ നടക്കും. അതാത് ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും ബെംഗളൂരുവില്‍ ബിബിഎംപിയുടെ ചീഫ് കമീഷണര്‍ക്കുമാണ് വാക്‌സിനേഷന്‍ മുന്‍ഗണനാക്രമത്തില്‍ ഉറപ്പു വരുത്താനുള്ള ചുമതല. ഓരോ വിഭാഗത്തിന്റെയും വാക്‌സിനേഷന് നേതൃത്വം നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ് ഒന്നിന് 18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ പ്രതീകാത്മകമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വാക്‌സിന്‍ എത്താന്‍ വൈകിയത് മൂലം ദിവസങ്ങള്‍ കഴിഞ്ഞാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. പിന്നീട് വാക്‌സിന്‍ എത്താത്തതിനെ തുടര്‍ന്ന് വാക്‌സിനേഷന്‍ നിര്‍ത്തിവെക്കുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 1,22,20,510 വാക്‌സിനുകള്‍ ലഭിച്ചതായും ഇതില്‍ 1,13,61,234 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ വാക്‌സിന്‍ ഡ്രൈവിലേക്ക് രണ്ട് കോടി കോവിഷീല്‍ഡിനും ഒരു കോടി കോവാക്‌സിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ രണ്ടു കോടി വാക്‌സിനുകള്‍ക്കായി ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.