Follow the News Bengaluru channel on WhatsApp

നമ്മ മെട്രോ: മൈസൂരു റോഡ്- കെങ്കേരി പുതിയ പാതയില്‍ ജൂണില്‍ സര്‍വീസ് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ മൈസൂരു റോഡ്- കെങ്കേരി ദീര്‍ഘിപ്പിച്ച പര്‍പ്പിള്‍ പാതയില്‍ ജൂണ്‍ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. ഇത് വിജയകരമായിരുന്നു.

പുതുതായി നിര്‍മിച്ച 7.53 കിലോമീറ്റര്‍ പാതയില്‍ നായന്ദനഹള്ളി, രാജരാജേശ്വരി നഗര്‍, ജ്ഞാന ഭാരതി, പട്ടണഗരെ, കെങ്കേരി ബസ് ടെര്‍മിനല്‍, കെങ്കേരി എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. കോവിഡ് പ്രശ്‌നങ്ങള്‍ മാറി പാത പൂര്‍ണമായും യാത്രക്ക് സജ്ജമാവുന്നതോടെ പ്രതിദിനം 750000 ഓളം യാത്രക്കാര്‍ ഈ പാതയിലൂടെ സഞ്ചരിക്കുമെന്നാണ് ബിഎംആര്‍സിഎല്‍ കണക്ക് കൂട്ടുന്നത്. ബൈയ്യപ്പനഹള്ളിയില്‍ നിന്നും കെങ്കേരിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 56 രൂപയും കെങ്കേരിയില്‍ നിന്നും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വരെ 60 രൂപയുമായിരിക്കും നിരക്ക്.

ക്യൂ ആര്‍ കോഡ് പേയ്‌മെന്റ് ആപ്പുകള്‍, ഓട്ടോമേറ്റഡ് ഫെയര്‍ കളക്ഷന്‍ സംവിധാനം എന്നിവ പുതിയ പാതയില്‍ ആരംഭിക്കുമെന്നും ബിഎംആര്‍സിഎല്‍ എംഡി രാജേഷ് സിംഗ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.