Follow the News Bengaluru channel on WhatsApp

സം​ഗീത സംവിധായകൻ റാംലക്ഷ്മൺ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ വിഖ്യാത സം​ഗീത സംവിധായകൻ റാംലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാ​ഗ്പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൂപ്പർഹിറ്റ് ചിത്രങ്ങളായ മേനെ പ്യാർ കിയ, ഹം ആപ്കെ ഹേൻ കോൻ, ഹം സാത് സാത് ഹേ തുടങ്ങിയ ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കിയിട്ടുണ്ട്. വിജയ് പട്ടീൽ എന്ന് യഥാർത്ഥപേരുള്ള അദ്ദേഹം റാം-ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന ഇരട്ട സം​ഗീതസംവിധായകരിലെ ലക്ഷ്മനാണ്. സുരേന്ദ്ര എന്ന സം​ഗീത സംവിധായകനൊപ്പം ചേർന്നായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റാം ലക്ഷ്മണിലെ റാമായിരുന്നു സുരേന്ദ്ര. 1975ൽ പാണ്ഡു ഹവൽദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തുടരുകയായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകരായ മൻമോഹൻ ദേശായി, മഹേഷ് ഭട്ട്, ജി. പി സിപ്പി, അനിൽ ഗാംഗുലി, സൂരജ് ബർജാത്യ എന്നിവർകൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 100 ഡേയ്സ്, അൻമോൾ, തരാനാ, പത്തർ കെ ഫൂൽ, ഹംസെ ബഡ്കർ കോൻ എന്നിവ പ്രശസ്ത ചിത്രങ്ങളാണ്.

കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്‍റെ മകൻ പറഞ്ഞു. ആറ് ദിവസം മുൻപ് അദ്ദേഹം കൊവിഡ് വാക്സിനായ കൊവിഷീൽഡിന്‍റെ രണ്ടാമത്തെ ഡോസ് എടുത്തിരുന്നു. അപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ എത്തിയപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയെന്നും മകൻ അമർ പറഞ്ഞു. ഡോക്ടർ വീട്ടിൽ എത്തി പരിശോധന നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് വിടപറയുകയായിരുന്നു.

നാല് പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന കരിയറിൽ ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ​ഗായിക ലത മങ്കേഷ്കർ, ഗായകന്‍ പങ്കജ് ഉദാസ്, നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഉൾപ്പടെ നിരവധി പേരാണ് റാം ലക്ഷ്മണിന് ആദരാഞ്ജലികൾ അർപ്പിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.