Follow the News Bengaluru channel on WhatsApp

ബ്ലാക്ക് ഫംഗസ്; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8800 കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് 8848 പേര്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ് ) രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രോഗികള്‍ക്ക് ചികിത്സക്കായുള്ള ആംഫോടെറിസിന്‍ -ബി മരുന്നുകളുടെ 23680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 500 ആണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2281 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 2000 പേര്‍ക്കും, ആന്ധ്രാ പ്രദേശില്‍ 910 പേര്‍ക്കും മധ്യപ്രദേശില്‍ 720 പേര്‍ക്കും, രാജസ്ഥാനില്‍ 700 പേര്‍ക്കും, തെലങ്കാനയില്‍ 350 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതിനകം 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കർണാടകയിൽ ബ്ലാക്ക് ഫംഗസ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ആറിടത്താണ് സൗജന്യ ചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട് എന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചികിത്സ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

കോവിഡ് ബാധിച്ച് സ്റ്റിറോയിഡ് ചികിത്സയെടുത്ത പ്രമേഹ രോഗികളിലാണ് ഈ രോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. പ്രതിരോധശേഷി കുറവായവര്‍ക്കും രോഗ സാധ്യത കൂടുതലാണ്. ത്വക്കിലെ മുറിവുകളിലൂടെയൊ ശ്വാസത്തിലൂടെയോ ആണ് മ്യൂക്കോര്‍മൈസെറ്റ്‌സ് എന്ന പൂപ്പല്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.