വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; കര്‍ണാടക അതിര്‍ത്തിയില്‍ മൂന്ന് മലയാളികള്‍ പിടിയിലായി
ബെംഗളൂരു: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകളുമായി കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയ മൂന്ന് പേരെ പോലീസ് പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ്(28), അരുണ്‍ വര്‍ഗീസ് എന്നിവരെയാണ് കര്‍ണാടക പോലീസ് പിടികൂടിയത്. കുടക് വീരാജ് പേട്ട പേരമ്പാടി ചെക്പോസ്റ്റില്‍ വെച്ച് പോലീസ് നടത്തിയ പരിശോധനക്കിടെയാണ് മൂവരും പിടിയിലായത്.
ഇരിട്ടി ഭാഗത്തുനിന്നും കുടകിലേക്ക് ലോറിയില്‍ ചെങ്കല്ലുമായി വരികയായിരുന്നു ഇവര്‍. ചെക്പോസ്റ്റില്‍ വെച്ച് പോലീസ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇവര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ലോറിയും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരേയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.