Follow the News Bengaluru channel on WhatsApp

വിമാനമുപയോഗിച്ച് തിരക്കേറിയ പ്രദേശങ്ങളില്‍ അണുനശീകരണം; പ്രതിഷേധം കനത്തതോടെ ബി.ബി.എം.പി പിന്‍വാങ്ങി

ബെംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ ചെറുവിമാനം ഉപയോഗിച്ച് ആകാശത്തു നിന്നും അണുനശീകരണം നടത്താനുള്ള പദ്ധതി വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ പിന്‍വലിച്ചു.

ഏരിയല്‍ വര്‍ക്ക്‌സ് എയ്‌റോ എല്‍.എല്‍.പി, സുഗര്‍ധന ഓര്‍ഗാനിക് ആന്റി മൈക്രോബയാല്‍ എന്നീ സ്വകാര്യ കമ്പനികളാണ് അണു നശീകരണത്തിന് പദ്ധതി സമര്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്ന അണുനാശിനിയുടെ ഫലപ്രാപ്തിയെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. മനുഷ്യര്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ ദോഷം ചെയ്യാത്ത അണുനാശിനിയില്‍ നാരങ്ങാ സത്ത്, ബയോ എന്‍സൈമുകള്‍ എന്നിവ ചേര്‍ത്താണ് അണുനശീകരണം നടത്തുന്നത്. വിവിധ പ്രതലങ്ങളില്‍ പറ്റി പിടിച്ചിരിക്കുന്ന രോഗാണുക്കളെ പൂര്‍ണമായും നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

ശനിയാഴ്ച ജക്കൂരില്‍ റവന്യൂ മന്ത്രി ആര്‍ അശോക അണുനശീകരണം ചെയ്യുന്ന വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ജനവാസ സ്ഥലങ്ങളില്‍ വിമാനങ്ങള്‍ 600 മീറ്ററില്‍ താഴ്ന്ന് പറക്കരുതെന്നാണ് നിയമം. എന്നാല്‍ അണുനശീകരണ വിമാനങ്ങള്‍ 300 മീറ്റര്‍ വരെ താഴ്ന്ന് പറക്കുന്നത് അപകട സാധ്യത ഉണ്ടാക്കുമെന്ന് വ്യോമമേഖലയിലെ വിദഗ്ധര്‍ അടക്കം മുന്നറിയിപ്പ് നല്‍കി. ശിവാജി നഗര്‍, ചിക്പേട്ട്, കെ. ആര്‍. മാര്‍ക്കറ്റ് തുടങ്ങിയ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലായിരുന്നു അണുനാശിനി തളിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
ജനങ്ങളില്‍ നിന്നും പ്രതിഷേധവും വിമർശനവും കനത്തതോടെ കൂടുതൽ പഠനങ്ങൾക്ക് ശേഷം പദ്ധതിയുമായി മുന്നോട്ട് പോയാൽ മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ബെംഗളൂരു കോർപ്പറേഷൻ അധികൃതർ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.