Follow the News Bengaluru channel on WhatsApp

കോവാക്‌സിന്‍ രണ്ടാം ഡോസ് വാക്‌സിനേഷന് പ്രത്യേക സൗകര്യമൊരുക്കി ബെംഗളൂരു കോര്‍പ്പറേഷന്‍

 

ബെംഗളൂരു: ആദ്യ ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി ബെംഗളൂരു കോര്‍പ്പറേഷന്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി നഗരത്തിലെ 27 ഇടങ്ങളിലാണ് സൗകര്യമൊരുക്കിയത്. നിലവില്‍ സ്റ്റോക്കുള്ള കോവാക്‌സിന്‍ രണ്ടാം ഡോസ് മാത്രം ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാം. വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാണ്.

കുത്തിവെപ്പിന് സൗകര്യം ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളുടെ പട്ടിക താഴെ.
സോണ്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, ആശുപത്രി എന്ന ക്രമത്തില്‍
ബൊമ്മനഹള്ളി സോണ്‍: കൊനാനകുണ്ഡെ, അരീക്കരെ.
ദാസറഹള്ളി സോണ്‍: നെലമഹേശ്വരി.
ബെംഗളൂരു ഈസ്റ്റ്: സി.വി. രാമന്‍ ജനറല്‍ ആശുപത്രി, ഗംഗാനഗര്‍, റോബര്‍ട്ട്സണ്‍ സ്ട്രീറ്റ്, കച്ചറക്കനഹള്ളി, ശാന്തിനഗര്‍ അംബേദ്കര്‍ യു.പി.എച്ച്.സി., ബൗറിങ് ആശുപത്രി.
മഹാദേവപുര സോണ്‍: കെ. നാരായണപുര, ദൊഡ്ഡനഗുണ്ഡി.
ആര്‍.ആര്‍. നഗര്‍ സോണ്‍: മത്തിക്കരെ യു.പി.എച്ച്.സി., കെങ്കേരി സി.എച്ച്.സി.
ബെംഗളൂരു സൗത്ത്: വിദ്യാപീഠ, അഡുഗൊഡി, ദാസപ്പ ലേഔട്ട്, ജയനഗര്‍ ആശുപത്രി, കെ.എസ്. ലേഔട്ട്,ബാപ്പുജി നഗര്‍.
ബെംഗളൂരു വെസ്റ്റ്: വിക്ടോറിയ ആശുപത്രി, കെ.സി.ജി.എച്ച്., ഹൊസഹള്ളി, ശങ്കരനഗര്‍, പി.ജി. ഹള്ളി, രാജാജിനഗര്‍.
യെലഹങ്ക സോണ്‍: തിണ്ട്ലു യു.പി.എച്ച്.സി., എം.എസ്. പാളയ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.