ബ്ലാക്ക് ഫംഗസ്: കര്‍ണാടകയില്‍ ഇതുവരെ രോഗം ബാധിച്ചത് 1250 പേര്‍ക്ക്, 39 മരണം,
ബെംഗളൂരു: കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. ഇതില്‍ മൂന്ന് മരണം ബെംഗളൂരുവിലാണ്. സംസ്ഥാന ആരോഗ്യ വകുപ്പാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 1250 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 1193 പേരും ചികിത്സയിലാണ്. 18 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. ബെംഗളൂരുവില്‍ 521 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 508 പേര് ചികിത്സ തുടരുകയാണ്. 10 പേര് രോഗമുക്തി നേടി.
അതേ സമയം സംസ്ഥാനത്ത് ആദ്യമായി കുട്ടികളില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെല്ലാരിയില്‍ നിന്നുള്ള 11 കാരനും ചിത്രദുര്‍ഗയില്‍ നിന്നുള്ളു 14 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ബെംഗളൂരുവിലെ ബൗറിംഗ് ആന്റ് കഴ്സണ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നുകള്‍ക്ക് നിലവില്‍ ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ മരുന്നുകള്‍ എത്തിക്കുന്നതിനായി കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ എട്ടു മരുന്ന് കമ്പനികളുമായി ഇതിനകം ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.