Follow the News Bengaluru channel on WhatsApp

മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് എ മധുസൂദനന്‍ വിരമിച്ചു

ബെംഗളൂരു: പ്രതിരോധ മന്ത്രാലയത്തിന്റെ ബെംഗളൂരു യൂണിറ്റ് പബ്ലിക് റിലേഷന്‍ വിഭാഗത്തില്‍ മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം പാലക്കാട് പെരിങ്ങോട് കോതാച്ചിറ അരീക്കര വീട്ടില്‍ എ മധുസൂദനന്‍ തിങ്കളാഴ്ച വിരമിച്ചു. ഭാഷാഭേദമന്യേ ബെംഗളൂരുവിലെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സുപരിചിതനായ മധുസൂദനന്‍ ഇടപഴകുന്ന രീതി കൊണ്ട് പബ്ലിക്ക് റിലേഷന്‍ രംഗത്ത് മികച്ച മാതൃകയാണ് സൃഷ്ടിച്ചത്. യുവപത്രപ്രവര്‍ത്തകരോടടക്കം നല്ല ബന്ധം പുലര്‍ത്തുകയും കര, വ്യോമസേനയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍

പ്രതിരോധരംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിന്റെ സമഗ്രതയോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ബെംഗളൂരുവില്‍ നടക്കുന്ന വ്യോമ പ്രദര്‍ശനമായ ഏയ്‌റോ ഇന്ത്യയിലും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളിലും മാധ്യമ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും വാര്‍ത്തകള്‍ യഥാസമയം അതിന്റെ എല്ലാ കൃത്യതയും പുലര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സംശയം ദൂരീകരിക്കാനായി വിളിച്ചാലും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ബെംഗളൂരുവിലെ മാധ്യമ പ്രവർത്തകർകൊപ്പം ഇന്ത്യൻ എയർഫോഴ്സ് എയർക്രാഫ്റ്റിൽ നടത്തിയ ആൻഡമാൻ നിക്കോബാർ സന്ദർശനത്തിനിടെ

1983 ജനുവരി 27 ന് ജമ്മു കാശ്മീര്‍ നോര്‍ത്തോണ്‍ കമാന്‍ഡിലാണ് മധുസൂദനന്‍ ജോലിയില്‍ പ്രവേശിച്ചത്. 1985-ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ബെംഗളൂരു യുണിറ്റ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസിലെത്തി. എയ്‌റോ ഇന്ത്യയിലെ സ്തുത്യര്‍ഹമായ സേവനത്തിന് 2011 – ല്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പുറമേ കര, വ്യോമ സൈനിക മേധാവികളില്‍ നിന്നും നിരവധി പ്രശംസ പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കഴിഞ്ഞ 36 വര്‍ഷമായി ബെംഗളൂരുവിലെ മലയാളി സംഘടനകളിലും സജീവമായിരുന്നു. കൈരളി കലാ സമിതി, കലാവേദി, കേരള സമാജം അള്‍സൂര്‍ സോണ്‍ തുടങ്ങിയ നിരവധി മലയാളി കൂട്ടായ്മകളില്‍ സജീവമാണ്. ബെംഗളൂരു കെ ആര്‍ പുരം ഗാര്‍ഡന്‍ സിറ്റി കോളേജിന് സമീപം പത്മേശ്വരി നഗറിലാണ് താമസം. ഭാര്യ: ബീന, മകള്‍ : നീമ, മരുമകന്‍ : അനീഷ് .ഇരുവരും അമേരിക്കയിലാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.