Follow the News Bengaluru channel on WhatsApp

കോവാക്സിന്‍; കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്‌നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത്.

2 മുതല്‍ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈ വര്‍ഷം ജനുവരി 26നാണ് വാക്‌സിന്‍ യജ്ഞത്തിന് ഇന്ത്യ തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. അതേസമയം ചൈനയുടെ രണ്ടാമത്തെ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.

രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് 18 വയസിന് മുകളിലുള്ളവര്‍ക്കാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ അതിനുള്ള നടപടിയിലേക്ക് കേന്ദ്രം കടക്കും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.