കുഴല്‍പണക്കേസ്: രോഗം ബിജെപിയെ ബാധിച്ചു കഴിഞ്ഞു, ഇനി ശസ്ത്രക്രിയയാണ് വേണ്ടതെന്ന് വി പി മുകുന്ദന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം ബിജെപിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി പി മുകുന്ദന്‍. സംസ്ഥാനത്തെ ബിജെപിയില്‍ നേതൃമാറ്റം വേണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞതും ലീഗിനെ ക്ഷണിക്കുമെന്ന് പ്രസ്താവന നടത്തിയതുമൊക്കെ അണികളെ ആശയ കുഴപ്പത്തിലാക്കിയുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാത്ത അവസ്ഥയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു രോഗമാണ്. ഈ രോഗം പാര്‍ട്ടിയെ ബാധിച്ചു കളഞ്ഞു. ഇനി ചികിത്സ വൈകരുത്. ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരും. പാര്‍ട്ടിയുടെ അവസ്ഥയെ കുറിച്ച് പി പി മുകുന്ദന്റെ പ്രതികരണം ഇങ്ങനെ കൊടകര സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇത് സംഘപരിവാര സംഘടനകളെ ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊടകര കള്ളപണ കേസ് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കള്ളപണം തുടച്ചുനീക്കാനായി നോട്ടു നിരോധനം ഉള്‍പ്പെടെ നടപ്പാക്കിയ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകമാണ് ഇത്തരമൊരു ആരോപണത്തില്‍ പെട്ടെത് എന്നതാണ് ഏറെ ചര്‍ച്ചക്കിടയാക്കുന്നത്. കുഴല്‍പണ കേസില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്തു വരുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് എന്‍ഡിഎയിലേക്കെത്താന്‍ സി.കെ ജാനുവിന് പണം കൊടുക്കുന്നത് സംബന്ധിച്ച് ഇടനിലക്കാരി പ്രസീത സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമെന്ന് കരുതുന്ന ശബ്ദരേഖ പുറത്തായത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ജെആര്‍പി ട്രഷറര്‍ പ്രസീതയും കെ സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതായി പറയുന്ന ശബ്ദരേഖയില്‍ ഉള്ളത്. ഈ സംഭാഷണം ശരിയെന്നും താന്‍ തന്നെയാണ് സുരേന്ദ്രനോട് സംസാരിച്ചതെന്നും പ്രസീത ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത് ഷാ തിരുവനന്തപുരത്തെത്തിയ അതേ ദിവസം തന്നെയാണ് ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതെന്നും പ്രസീത പറഞ്ഞു.

തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 3.5 കോടി രൂപയുടെ കള്ളപണം കോഴിക്കോടു നിന്നും കൊച്ചിയിലേക്കു കൊണ്ടു പോകുന്നതിനിടെ കൊടകരയില്‍ വെച്ച് കവര്‍ന്ന സംഭവത്തോടെയാണ് കുഴല്‍പണവിവരം പുറത്തറിയുന്നത്. ഇതില്‍ ഒരു കോടി രൂപയോളം അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.

അതേസമയം കൊടകര കുഴല്‍പ്പണ കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്കെതിരെ സിപിഎമ്മും ചില മാധ്യമങ്ങളും കള്ളപ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ആരെയുമല്ല ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ആര്‍ക്കും നെഞ്ചു വേദനയുണ്ടാകുകയോ കോവിഡ് പോസിറ്റീന് ആകുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധമില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് പൊലീസുമായി സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.കെ. ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അവര്‍ക്കു പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആരോ ഒരാളുടെ ശബ്ദരേഖയുടെ പേരില്‍ ജാനുവിനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും വിളിച്ചിട്ടുണ്ടാകാം. പിന്നീട് അവര്‍ എന്തൊക്കെ പുറത്തുവിടുമെന്ന് തനിക്കറിയില്ല. സി. കെ ജാനു മത്സരിച്ച മണ്ഡലത്തിലെ കാര്യമാണെങ്കില്‍ അവിടെ നിയമാനുസൃതമായ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.