Follow the News Bengaluru channel on WhatsApp

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യരുതെന്ന് പോലീസ്; നിര്‍ദേശം വ്യാജന്‍മാര്‍ കൂടിയതോടെ

ബെംഗളൂരു: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങളിലെത്തി ഭക്ഷണം വിതരണം ചെയ്യരുതെന്ന് ബെംഗളൂരു പോലീസ് നിര്‍ദേശം നല്‍കി. ഭക്ഷണം വിതരണം ചെയ്യാനെന്ന പേരില്‍ നഗരത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഗുഡ്‌സ് വാഹനങ്ങളിലോ ഭക്ഷണ ഡെലിവറി കമ്പനികളുടെ സേവനമോ ഉപയോഗിക്കണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് പറഞ്ഞു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എന്ന പേരില്‍ ഒന്നോ രണ്ടോ ഭക്ഷണ പൊതികളുമായി കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ ബിഎംഡബ്ല്യൂ അടക്കമുള്ള ആഡംബര കാറുകള്‍ പോലീസ് പിടിച്ചിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പുറത്തിറങ്ങിയത് എന്നത് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മനസിലായി. ഇരുചക്രവാഹനങ്ങളും ഇതേ പേരില്‍ നിരത്തിലിറങ്ങുന്നുണ്ട്. നേരത്തെ ഭക്ഷണ വിതരണ കമ്പനികളുടെ ടീ ഷര്‍ട്ട് ധരിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ലോക് ഡൗണ്‍ നിയമ പ്രകാരം അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങാന്‍ അനുവദിച്ച സമയം രാവിലെ 6 മണി മുതല്‍ പത്ത് മണി വരെയാണ്. അതു കൊണ്ട് തന്നെ അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്തരാണ്. പോലീസ് പറഞ്ഞു.

അതേസമയം നഗരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ നിര്‍ദേശം ഒരുതരത്തിലും ബാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അനാവശ്യമായി നഗരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസിന്റെ നടപടികള്‍ തുടരുകയാണ്. ബുധനാഴ്ച 958 വാഹനങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്. ഇതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്. 858 ഇരുചക്രവാഹനങ്ങളും 37 മുചക്ര വാഹനങ്ങളും 43 കാറുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് പുറമെ 27 പേര്‍ക്കെതിരെ ദേശീയ ദുരന്ത നിയന്ത്രണ നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 40012 വാഹനങ്ങളാണ് ഇതുവരെ പോലീസ് പിടിച്ചെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.