Follow the News Bengaluru channel on WhatsApp

10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി 3 മലയാളികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

ബെംഗളൂരു :10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി 3 മലയാളികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്മദ് മശൂഖ് എന്നിവരാണ് പിടിയിലായത്.

പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍

ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂരുവിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് വലയിലാക്കിയത്.

കാറും നാല് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പിടിയിലായ മുനാഫ് ബിബിഎ ബിരുദധാരിയാണ്. മശൂഖ് ബെംഗളൂരു ജെ പി നഗറിലെ ഹോട്ടലിൽ ജീവനക്കാരനാണ്. മുസമ്മില്‍ നെലമംഗലയിലെ സ്പോർട്സ് കടയിൽ ജീവനക്കാരനാണ്.

ബെംഗളുരു, മംഗളൂരു, കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഒരു ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ എംഡിഎംഎ വാങ്ങിയതെന്നും പോലീസ് അറിയിച്ചു. ആഫ്രിക്കന്‍ പൗരനെയും അറസ്റ്റ് ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ ബെംഗളൂരു പൊലീസിന്റെ സഹായം തേടുമെന്നും സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.