Follow the News Bengaluru channel on WhatsApp

ഇന്ത്യന്‍ നഗരങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ കവറേജില്‍ ബെംഗളൂരു ഒന്നാമത്

ബെംഗളൂരു: ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ കോവിഡ് വാക്‌സിനേഷനില്‍ ബെംഗളൂരു അര്‍ബന്‍ ജില്ല ഒന്നാം സ്ഥാനത്ത്. ജൂണ്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യയില്‍ 28.6 ശതമാനം പേരാണ്  ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 9,900,000 പേരില്‍ 2,834,212 പേരാണ് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചത്.

രണ്ടാം സ്ഥാനത്ത് മുംബൈയാണ്. 13,200,000 പേരില്‍ 7,709,207 പേര്‍ മുംബൈയില്‍ വാക്‌സിന്‍ സ്വീകരിച്ചു. 20.5 ശതമാനമാണ് വാക്‌സിനേഷന്‍ കവറേജ്. മൂന്നാം സ്ഥാനത്ത് പൂനയും ( 24.1 ), നാലാം സ്ഥാനത്ത് അഹമ്മദാബാദുമാണ് (26.1). തിരുവനന്തപുരം നഗരം പതിനാറാം സ്ഥാനത്താണ് (24.3). നഗരത്തിലെ ആകെയുള്ള ജനസംഖ്യയായ 3,657,689 ല്‍ 888, 250 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

‘28.3 ലക്ഷം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് എങ്കിലും എടുത്തതോടെ വാക്‌സിനേഷന്‍ കവറേജില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി’. ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ ട്വിറ്ററില്‍ കുറിച്ചു. ആരോഗ കുടുംബക്ഷേമ വിഭാഗത്തിലെ എല്ലാ ജീവനക്കാരേയും വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കുക ചെയ്ത ബിബിഎംപി കമീഷണറേയും അഭിനന്ദിക്കുന്നു. ഡോ. സുധാകര്‍ പറഞ്ഞു.

കേന്ദ്രം അനുവദിച്ച 45 ലക്ഷം ഡോസും സംസ്ഥാനം നേരിട്ടു വാങ്ങിയ 13.7 ലക്ഷം ഡോസും അടക്കം ഇതുവരെ 58.71 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്ത് എത്തിയതായും മന്ത്രി പറഞ്ഞു. പരിശോധന നിരക്കില്‍ കര്‍ണാടകക്ക് തൊട്ടു മുമ്പില്‍ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണുള്ളത്. പട്ടിക പ്രകാരം ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താണെങ്കിലും കര്‍ണാടക ജനസംഖ്യയുടെ മൂന്നിരട്ടിയാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. കര്‍ണാടകയെക്കാളും ഇരട്ടി ജനസംഖ്യയുള്ളു മഹാരാഷ്ട്ര 3.6 കോടി ടെസ്റ്റുകളുമായാണ് രണ്ടാം സ്ഥാനത്ത്. മന്ത്രി പറഞ്ഞു.

കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയത് 2020 നവംബറിലാണ്. 31.95 ലക്ഷം സാമ്പിളുകളാണ് നവംബറില്‍ പരിശോധിച്ചത്. ഏപ്രില്‍ മാസത്തില്‍ 41.85 ലക്ഷം പരിശോധനകളും മെയ് മാസത്തില്‍ 41.39 ലക്ഷം പരിശോധനകള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും എണ്ണം കുറയാത്ത തരത്തില്‍ വലിയ തോതില്‍ തന്നെ പരിശോധനകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.