Follow the News Bengaluru channel on WhatsApp

രണ്ടാം വര്‍ഷ പി.യു.സി പരീക്ഷകള്‍ ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു. പരീക്ഷക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും കോവിഡിനെ തുടര്‍ന്നുള്ള ആശങ്ക പരിഗണിച്ചാണ് പരീക്ഷകള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേ സമയം എസ്.എസ്.എല്‍ സി പരീക്ഷകള്‍ ജൂലൈ മൂന്നാമത്തെ ആഴ്ചയില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ രണ്ടാം വര്‍ഷ പിയുസി പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാർഥികളേയും പരീക്ഷ കൂടാതെ തന്നെ പാസാക്കുമെന്നും ഒന്നാം വര്‍ഷ പിയുസി പരീക്ഷയുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ എ, ബി എന്നിങ്ങനെ ഗ്രേഡുകള്‍ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗം തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നതിനാല്‍ എസ്എസ്എല്‍സി, രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ പ്രതിഷേധമുയര്‍ന്നിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സിലബസിലെ പരീക്ഷകളും റദ്ദാക്കണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.