Follow the News Bengaluru channel on WhatsApp

എസ്എസ്എല്‍സി, രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ റദ്ദാക്കണമെന്ന് വിദ്യാര്‍ഥികള്‍

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നതിനാല്‍ എസ്എസ്എല്‍സി, രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളും പത്താം ക്ലാസ് പരീക്ഷകളും പ്ലസ്ടു പരീക്ഷകളും റദ്ദാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സിലബസിലെ പരീക്ഷകളും റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഓള്‍ ഇന്ത്യ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ഏറെയും ഓണ്‍ലൈനില്‍ ആയതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്താനായായില്ലെന്നും റിവിഷന്‍ നടന്നിട്ടില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സിലബസ് പോലും പൂര്‍ത്തിയാക്കാതെയാണ് സര്‍ക്കാര്‍ പരീക്ഷയുമായി മുന്നോട്ട് പോകുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പരീക്ഷ റദ്ദാക്കേണ്ടതില്ല എന്നതാണ് സർക്കാർ നിലപാട്. ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ ഒറ്റ ദിവസമായി രണ്ടാം വര്‍ഷ പിയുസി പരീക്ഷ നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്ധരും രക്ഷിതാക്കളും, കോളേജ് അധികൃതരുമായി ചർച്ച നടക്കുകയാണെന്നും പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.