ബിബിഎംപി കമീഷണറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ബെംഗളൂരു: ബിബിഎംപി കമീഷണര്‍ ഗൗരവ് ഗുപ്തയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ ഏതാനും മണിക്കൂറുകളായിരുന്നു ഹാക്കര്‍മാര്‍ അക്കൗണ്ട് കൈക്കലാക്കിയത്. അക്കൗണ്ട് ടെസ്സ എന്ന പേരിലേക്ക് ഹാക്കര്‍മാര്‍ മാറ്റുകയും ക്രിപ്റ്റോ കറന്‍സിയെ പിന്തുണച്ചുള്ള ചില ട്വീറ്റുകളും പോസ്റ്റ് ചെയ്യുകയും ചെയ്തു. രാവിലെ 11.30 ഓടെയാണ് കോര്‍പ്പറേഷനിലെ സൈബര്‍ വിഭാഗത്തിന് അക്കൗണ്ട് തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. പിന്നീട് ഹാക്കര്‍മാരുടെ പോസ്റ്റുകള്‍ സൈബര്‍ വിഭാഗം ഡിലീറ്റ് ചെയ്തു. 1.6 ലക്ഷത്തോളം ഫോളോവേര്സ് ആണ് കമീഷണറുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. ബിബിഎംപിയുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍ക്കുള്ള പ്രധാന വിവരങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം സ്ഥിരമായി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഹാക്കര്‍ സംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമീഷണര്‍ അറിയിച്ചു. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.