Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള നിരക്കുകള്‍ ഉടന്‍ നിശ്ചയിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അടക്കം ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള നിരക്കുകള്‍ ഉടന്‍ നിശ്ചയിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സി വി രാമന്‍ ജനറല്‍ ആശുപത്രി സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നുകളുടെ അപര്യാപ്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്കായി 1000 ഓളം വയലുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ടിന്റെ സഹായത്തോടെ നഗരത്തിലെ ആശുപത്രികളില്‍ 100 ഐസിയു കിടക്കകള്‍ കൂടി സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു. സി.വി രാമന്‍ ജനറല്‍ ആശുപത്രിയില്‍ 77 ഐസിയു കിടക്കകളും ഓള്‍ഡ് മദ്രാസ് റോഡിലെ എപ്പിഡെസ്റ്റിക്ക് ഡിസീസ് ആശുപത്രിയില്‍ 24 ഐസിയു കിടക്കകളുമാണ് ഏര്‍പ്പെടുത്തിയത്.

പി എം കെയേര്‍സ് ഫണ്ട് ഉപയോഗിച്ച് സി.വി രാമന്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ച 1000 എല്‍പിഎം ശേഷിയുള്ള ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ഭാവിയില്‍ ഉണ്ടാകാനിടയുള്ള രോഗവ്യാപന സാധ്യത പരിഗണിച്ച് ചികിത്സക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.