Follow the News Bengaluru channel on WhatsApp

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ്; 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ്, 2427 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ ഒരു ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,71,59,180 ആയി. 2,89,09,975 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 6.34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2427 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,49,186 ആയി.

23,27,86,482 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ ആറുവരെ 36,63,34,111 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറിയിച്ചു. ഞായറാഴ്ച മാത്രം 15,87,589 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

തമിഴ്‌നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20,421 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേര്‍ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കര്‍ണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

അതേസമയം, രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ദില്ലി, മഹാരാഷ്ട്ര, ഹരിയാന ഗുജറാത്ത് തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഭാഗികമായി നീക്കി. ദില്ലിയിലും മഹാരഷ്ട്രയിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങും. അതേസമയം, തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, അസം തുടങ്ങി 13 ലധികം സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഒരാഴ്ച്ച കൂടി നീട്ടി.

മിക്ക സംസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നുണ്ട്. രാജ്യത്ത് പരമാവധി പേര്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ കഴിയു എന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.