Follow the News Bengaluru channel on WhatsApp

‘സിലിക്കണ്‍ വാലിക്ക്’ പകരം ‘ടെക് ഹള്ളി’; ബെംഗളൂരുവിന് പുതിയ വിശേഷണം നല്‍കാന്‍ കാമ്പയിന്‍

ബെംഗളൂരു: സിലിക്കണ്‍ വാലിയെന്ന ബെംഗളൂരുവിന്റെ വിശേഷണം മാറ്റി ടെക് ഹള്ളിയെന്ന പുതിയ പേരിനായി ട്വിറ്ററില്‍ കാമ്പയിന്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് കഴിഞ്ഞ ചൊവ്വാഴ്ച ട്വിറ്റര്‍ കാമ്പയിന് തുടക്കമിട്ടത്. ബെംഗളൂരുവിന് പുതിയ പേര് നിര്‍ദേശിക്കാന്‍ അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ഥിക്കുകയായിരുന്നു. ഇതോടെ ഒട്ടേറേ പേര്‍ പുതിയ പേര് നിര്‍ദേശിച്ച് മുന്നോട്ടുവന്നു. ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനിയുടെ സഹായത്തോടെ നാല് പേരുകള്‍ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അതിലൊന്ന് തിരഞ്ഞടുത്തതായും ആനന്ദ് മഹീന്ദ്ര അറിയിച്ചു.

ശ്രീനിവാസ്.പി.റെഡ്ഡി എന്ന ആള്‍ നിര്‍ദേശിച്ച ടെക് ഹള്ളി (TecHalli) എന്ന പേരാണ് ഒടുവില്‍ തിരഞ്ഞെടുത്തത്. ഹള്ളി എന്നാല്‍ കന്നഡ ഭാഷയില്‍ ഗ്രാമം, സ്ഥലം എന്നൊക്കെയാണ് അര്‍ഥം. സിലിക്കന്‍ വാലി എന്നറിയപ്പെടുന്നതിന് മുമ്പ് ബെംഗളൂരു ഒരിക്കല്‍ ഹള്ളിയെന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും നാം നമ്മുടെ വേരുകള്‍ മറക്കരുതെന്നുമാണ് കാമ്പയിന്റെ ഭാഗമായി ഒരാള്‍ ട്വീറ്റ് ചെയ്തത്. അതേ സമയം ടെക് ഹള്ളി എന്ന പേരിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്തര്‍ ദേശീയ തലത്തില്‍ ഈ പേര് പരാമര്‍ശിക്കപ്പെടുമ്പോള്‍ ഹള്ളി എന്നവാക്കിന്റെ അര്‍ഥം മറ്റുള്ളവര്‍ക്ക് മനസിലാകിലെന്നാണ് ഇവര്‍ പറയുന്നത്. എന്നാൽ ഇതിനും അനന്ദ് മഹേന്ദ്ര മറുപടി നൽകി. അന്താരാഷ്ട്ര തലത്തിൽ ടെക് ഹള്ളി എന്നു പറയുമ്പോൾ ഹള്ളി എന്ന കന്നഡ വാക്കിൻ്റെ അർഥം അവർ മനസിലാക്കാൻ ശ്രമിക്കുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.