അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച്; ബെംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേര് അറസ്റ്റിലായി
ബെംഗളൂരു: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മലയാളി അടക്കം രണ്ട് പേര് ബെംഗളൂരുവില്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി (36), തമിഴ്നാട് തിരിപ്പൂര് സ്വദേശി ഗൗതം ബി വിശ്വനാഥന് (27) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (ആന്റി ടെററിസം സ്ക്വാഡ്) ഇന്ത്യന്‍ സേനയിലെ സതേണ്‍ കമാന്റിന് കീഴിലുള്ള മിലട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്. വിദേശത്തുന്നിന്നും വരുന്ന ഇന്റര്‍നെറ്റ് കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുകയായിരുന്നു ഇവരെന്നും ബൈരസാന്ദ്ര, താവരെക്കരെ, മഡിവാള എന്നിവിടങ്ങളിലായി ആറോളം സ്ഥലങ്ങളില്‍ 32 സിം കാര്‍ഡുകള്‍ ഘടിപ്പിച്ച 30 ഓളം ഇലക്ട്രിക്ക് ഉപകരണങ്ങള്‍ ഇവര്‍ ഇതിനായി സ്ഥാപിച്ചിരുന്നതായും പോലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇത്തരം അനധികൃത എക്സ്ചേഞ്ചുകള്‍ രാജ്യത്തിന് സാമ്പത്തികം നഷ്ടം ഉണ്ടാക്കുന്നതിനോടൊപ്പം രാജ്യ സുരക്ഷക്കായി ഭീഷണി ഉയര്‍ത്തുന്നതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബെംഗളൂരു സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ ബെംഗളൂരുവില്‍ മലയാളി യുവാവ് അറസ്റ്റിലായിരുന്നു.
CCB detect illegal SIMBOX racket..2 accused arrested..30 SIMBOX seized..in which at a time 960 illegally procured SIMS can be used..imp detection since this could b used for any illegal or subversive activities.. @CPBlr @BlrCityPolice pic.twitter.com/26AxQepAKq
— Sandeep Patil IPS (@ips_patil) June 9, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.