Follow the News Bengaluru channel on WhatsApp

ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേവ് ദാസ്ഗുപ്ത (77) അന്തരിച്ചു. ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ ഉറക്കത്തിനിടെയാണ് മരണം. ഏറെ നാളായി രോഗബാധിതനായിരുന്നു.
1980-90 കാലഘട്ടങ്ങളിൽ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നേട്ട് നയിച്ചവരിൽ ശ്രദ്ധേയനായിരുന്നു ബുദ്ധദേവ്. കവി കൂടിയായ അദ്ദേഹം ബംഗാളി ചലച്ചിത്രമേഖലക്ക് നൽകിയ സംഭാവനക്ക് ദേശീയ പുരസ്ക്കാരങ്ങൾ അടക്കം വിവിധ അംഗീകാരങ്ങൾ നേടി.

ബുദ്ധദേവിന്‍റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിൻ ഇൻറർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്‌മെൻറും ലഭിച്ചു.

ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവക്ക്‌ മികച്ച ചിത്രത്തിനുള്ള അവാർഡും  ഉത്തര, സ്വപ്‌നേർ ദിൻ, ദൂരത്വ (1978), തഹാദർ കഥ (1993) എന്നിവക്ക്‌ മികച്ച സംവിധാനത്തിനുള്ള അവാർഡും നേടി.

ഗോവിർ അരാലി, കോഫിൻ കിംബ സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത, ഭോംബോലർ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.