Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേർ അറസ്റ്റിലായി

ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് വിൽപ്പനക്കിടെ അഞ്ച് പേർ പിടിയിലായി. ബെംഗളൂരു സ്വദേശികളായ ബയാൻ അൻസാരി(26), ആർനോൾഡ് പാസ്കൽ ഡിസൂസ(27), അനിരുദ്ധ് വെങ്കടാചലം(23), കനിഷ്ക് റെഡ്ഡി(23), കെ.സന്തോഷ്(28) എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപയുടെ 119 എം.ഡി.എം.എ. ഗുളികകളും, 150 എൽ.എസ്.ഡി. പേപ്പർ ബ്ലോക്കുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവിലെ കാടുഗോഡിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡാർക് വെബ്, ഡ്രെഡ് വെബ് സൈറ്റ് എന്നിവയുടെ ടാർ ബ്രൗസർ വഴി ആവശ്യമുള്ള മയക്കുമരുന്നുകൾ തിരഞ്ഞെടുക്കുകയും ഇവ മൊബൈൽ ആപ്ലിക്കേഷൻ വഴി വാങ്ങുന്നതുമാണ് ഇവരുടെ രീതി. ബിറ്റ് കോയിൻ ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്നുകൾ വാങ്ങാൻ പണം നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.