കേരള സമാജം ഐ. എ. എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം
ബെംഗളൂരു: 2022 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം കേരള സമാജം ഐ എ എസ് അക്കാദമിയില്‍ ജൂണ്‍ 20 ന് ആരംഭിക്കുന്നു. പ്രിലിംസ് , മെയിന്‍ പരീക്ഷകള്‍ക്കുള്ള സമഗ്ര പരിശീലനം ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയും ശനി, ഞായര്‍ ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും.
പൊതു വിഷയങ്ങളെക്കൂടാതെ ഐച്ഛിക വിഷയങ്ങളായ ഹിസ്റററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന് എന്നിവയിലും വിദഗ്ധ പരിശീലനം നല്‍കുന്നതാണ്.
ജൂണ്‍ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഓറിയന്റേഷന്‍ ക്ലാസോടെ പരിശീലനം ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 8431414491 എന്ന വാട്സാപ്പ് നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടക്കമുള്ള വിദഗ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്. 2011 ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും ഇതുവരെ 125 പേര് വിവിധ സിവില്‍ സര്‍വീസുകളിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.