Follow the News Bengaluru channel on WhatsApp

കർണാടകയിലെ അൺലോക്, രാത്രി കർഫ്യൂ, വാരാന്ത്യ കർഫ്യൂ; സര്‍ക്കാര്‍ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് ജൂൺ 14 മുതൽ ബെംഗളൂരു അർബൻ ജില്ലയടക്കം 19 ജില്ലകളിൽ ഏർപ്പെടുത്തിയ അൺലോക്കിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തിറങ്ങി. അൺലോകിന് പുറമെ രാത്രി കർഫ്യൂ, വാരാന്ത്യകർഫ്യൂ എന്നിവ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളും ഉത്തരവിലുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം ലോക് ഡൌണ്‍ നീട്ടിയ 11 ജില്ലകളില്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അൺലോക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :
  1. എല്ലാ ഉൽപാദന യൂണിറ്റുകൾ – സ്ഥാപനങ്ങൾ – വ്യവസായ ശാലകൾ തുടങ്ങിയവ 50% ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് 30% ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാം.
  2. ഭക്ഷ്യവസ്തുക്കൾ, ഗ്രോസറികൾ, പഴവർഗങ്ങൾ, പച്ചക്കറി, മത്സ്യ-മാംസ- കടകൾ, പാല് ഉത്പന്നങ്ങൾ വിൽക്കുന്ന ബൂത്തുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷണ ധാന്യങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവർത്തിക്കാം. തെരുവ് കച്ചവടക്കാർക്കും രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ കച്ചവടം നടത്താം. മദ്യശാലകളിൽ നിന്നും രാവിലെ ആറ് മുതൽ ഉച്ചക്ക് 2 മണിവരെ മദ്യം വാങ്ങാം. 24 മണിക്കൂറും ഹോം ഡെലിവറിക്ക് അനുമതി ഉണ്ട്.
  3. നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി.
  4. പാർക്കുകൾ രാവിലെ 5 മണി മുതൽ രാവിലെ 10 മണി വരെ തുറന്ന് പ്രവർത്തിക്കും.
  5. ഓട്ടോ / ടാക്സികളിൽ 2 പേരെ മാത്രമേ അനുവദിക്കു.
  6. നിലവിൽ 50% ജീവനക്കാരെ വെച്ച് ചില സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓഫീസുകൾ, പി.ഡബ്ല്യൂ.ഡി, ഭവന, ആർ.ടി.ഒ, കോർപ്പറേഷൻ, നബാർഡ്, റവന്യൂ ഓഫീസുകൾ എന്നിവ കൂടി തുറന്ന് പ്രവർത്തിക്കും.
  7. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴിൽ നൈപുണ്യകേന്ദ്രങ്ങൾക്ക് അനുമതി.
  8. കണ്ണടകള്‍ വില്‍ക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ ഉച്ചക്ക് 2 മണിവരെ പ്രവർത്തിക്കാം.
രാത്രി കർഫ്യൂ സംബന്ധിച്ചുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
  1. രാത്രി ഏഴു മുതൽ പിറ്റേ ദിവസം രാവിലെ 5 മണി വരെ അവശ്യ സേവന മേഖലയുമായി ബന്ധപ്പെട്ടവർക്ക് യാത്രാനുമതി. മറ്റുള്ളവര്‍ക്ക് യാത്രാവിലക്ക്.
  2. രോഗികൾക്കും രോഗികളുടെ സഹായികൾക്കും അടിയന്തര ഘട്ടങ്ങളിൽ യാത്രക്ക് അനുമതി.
  3. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയിൽ സ്ഥാപനം അനുവദിക്കുന്ന തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം.
  4. ടെലികോം, ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർ എന്നീ മേഖലകളിലെ ജീവനക്കാർക്കും തൊഴിലുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യാം.
  5. മെഡിക്കൽ, എമർജൻസി, അവശ്യമേഖല തുടങ്ങിയവ ഒഴികെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടും
  6. ട്രക്, ചരക്ക് വാഹനങ്ങൾ, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഇ കൊമേഴ്സ് വാഹനങ്ങൾ എന്നിവക്ക് അനുമതി.
  7. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്ര പോകാനായി സ്വകാര്യ വാഹനങ്ങളേയോ, ടാക്സികളേയോ, ഇതിനായി ഏര്‍പ്പെടുത്തിയ പൊതു വാഹനങ്ങളോ ഉപയോഗപ്പെടുത്താം. യാത്രാ രേഖകൾ / ടിക്കറ്റ് എന്നിവ കൈയിൽ കരുതണം.
വാരാന്ത്യ കർഫ്യൂ:
  1. വെള്ളിയാഴ്ച്ച രാത്രി 7 മണി മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് വാരാന്ത്യ കര്‍ഫ്യൂ.
  2. കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍, ഓട്ടോണമസ് ബോഡികൾ – കോർപ്പറേഷനുകൾ, അവശ്യ സേവന മേഖലകൾ എന്നിവ പ്രവർത്തിക്കും.
  3. അവശ്യമേഖലകളുമായി ബന്ധപ്പെടുന്ന എല്ലാ വ്യവസായ ശാലകൾക്കും കമ്പനികൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയിൽ തിരിച്ചറിയൽ കാർഡുകൾ കരുതണം.
  4. രോഗികൾക്കും രോഗികളുടെ സഹായികൾക്കും അടിയന്തരഘട്ടത്തിൽ യാത്രാനുമതി. കൂടാതെ കോവിഡ് വാക്സിനേഷനായി വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൻ്റെ രേഖകൾ യാത്രയിൽ കരുതണം.
  5. ടെലികോം, ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർ എന്നീ മേഖലകളിലെ ജീവനക്കാർക്കും തൊഴിലുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങളിൽ യാത്രാനുമതിയുണ്ട്. സ്ഥാപനം അനുവദിക്കുന്ന തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.
  6. ഭക്ഷ്യവസ്തുക്കൾ, ഗ്രോസറികൾ, പഴവർഗങ്ങൾ, പച്ചക്കറി, മത്സ്യ-മാംസ – കടകൾ, പാല് ഉത്പന്നങ്ങൾ വിൽക്കുന്ന ബൂത്തുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷണ ധാന്യങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവർത്തിക്കാം. തെരുവ് കച്ചവടക്കാർക്കും രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ കച്ചവടം നടത്താം. മദ്യശാലകളിൽ നിന്നും രാവിലെ ആറ് മുതൽ ഉച്ചക്ക് 2 മണിവരെ മദ്യം വാങ്ങാം. 24 മണിക്കൂറും ഹോം ഡെലിവറിക്ക് അനുമതി ഉണ്ട്..
  7. റസ്റ്റോറൻ്റുകളിൽ നിന്നും പാർസൽ മാത്രമേ അനുവദിക്കു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങൾ ഇവിടങ്ങളില്‍ പാലിക്കപ്പെടണം.
  8. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് അനുമതിയുണ്ട്. 40 പേരിൽ കൂടരുത്.
  9. ശവസംസ്കാര ചടങ്ങുകളിൽ പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാം.

ഉത്തരവ് വായിക്കാം : Revised Guidelines Dated 11-6-2021 to break the chain of Covid 19 transmission.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.