അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച്; മൂന്ന് പേര് കൂടി അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. കേസില്‍ മലപ്പുറം സ്വദേശി ഇബ്രാഹിം, തമിഴ്നാട് സ്വദേശി ബി. ഗൗതം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കൂടി അന്വേഷണ സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും ഒരാളും, തമിഴ്നാട് തൂത്തുകുടിയില്‍ നിന്നു മറ്റൊരാളേയും, ഇവരുമായി പണമിടപാട് നടത്തിയിരുന്ന ഭട്കല് സ്വദേശിയുമാണ് പിടിയിലായത്. ഇവരുടെ പേരുകള്‍ പുറത്ത് വിട്ടിട്ടില്ല.
നഗരത്തിലെ ആറ് സ്ഥലങ്ങളില്‍ സിം ബോക്സുകള്‍ സ്ഥാപിച്ചാണ് അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചത്. ഒരേ സമയം 960 സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 30 സിംബോക്സുകളും മറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളായി നിശ്ചിത നിരക്കില്‍ ആള്‍ക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.