Follow the News Bengaluru channel on WhatsApp

കാരുണ്യ വഴിയില്‍ മാതൃക തീര്‍ത്ത് ദയ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്

ബെംഗളൂരു: ‘മാര്‍ഗ്ഗ തടസ്സമുണ്ടാകുമ്പോള്‍ വിലപിക്കരുത്. അതിനെ മറികടന്നു ചെല്ലുക. പരിശീലനമല്ല പൂര്‍ണ്ണതക്ക് ആധാരം. പൂര്‍ണ്ണതയിലേക്കുള്ള പരിശീലനമാണ്.’ -വിന്‍സ് ലോംബാര്‍ഡിയുടെ ഈ വാക്കുകളെ അനുസ്മരിക്കും വിധമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദയ’ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍.

കച്ചവടം എന്ന സ്വപ്നവുമായി ബെംഗളൂരുവിലേക്കു ചേക്കേറിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് മുമ്പേയുള്ള ആളുകള്‍ തുടങ്ങി വെച്ച ഒരു സാമൂഹ്യ ദൗത്യം സ്വയം ഏറ്റെടുത്ത് മറ്റൊരു വിശാലമായ  തലത്തിലേക്ക് എത്തിച്ചു മറ്റുള്ളവര്‍ക്ക് പോലും മാതൃകയായി എന്നാണ്  ‘ദയ’ യെ കുറിച്ച് ഏതാനും വാക്കുകളില്‍ പറയാനാവുക.

കച്ചവടമല്ലാതെ മറ്റൊന്നും അറിയാതിരുന്ന ഒരു കൂട്ടത്തെ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ സന്നദ്ധരാക്കി സ്വയം ഓരോരുത്തരും മാറ്റുകയായിരുന്നു.

ചികിത്സക്ക് സാമ്പത്തിക സഹായം എന്ന ഒരു കാര്യത്തിലൂന്നി പ്രവര്‍ത്തനമാരംഭിച്ച സംഘടനക്ക് ബെംഗളൂരു മലയാളികളുടെ ഇടയില്‍ മുപ്പതില്‍പരം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കേരളത്തിലെ ആദ്യ പ്രളയ സമയത്താണ് മറ്റു മേഖലകളിലേക്ക് ദയയുടെ സഹായമെത്തുന്നത്. പിന്നീട് രണ്ടാം പ്രളയകാലത്തും ആദ്യ കോവിഡ് കാലത്തുമൊക്കെ വലിയ രീതിയില്‍ ദയ കേരളത്തിലുള്ളവര്‍ക്കും കര്‍ണാടകയിലുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്..

ഈ ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞ 50 ലേറെ ദിവസങ്ങളായി റോഡരികിലും ബസ്റ്റാന്റുകളിലുമൊക്കെയുള്ള നിരാലംബരായവര്‍ക്ക്  ‘ദയ’ ഭക്ഷണമെത്തിക്കുന്നു.

പ്രവര്‍ത്തകരോരുത്തരും സ്വന്തം കാശ് ചെലവാക്കിയും സന്നദ്ധരായ പരിചയക്കാരില്‍ നിന്നു പണം വാങ്ങിയുമൊക്കെയുമാണ് ഇതിന് വേണ്ടിയുള്ള തുക കണ്ടെത്തുന്നത്. ഒരു ദിവസം 200 ഉച്ചഭക്ഷണപ്പൊതി എന്ന കണക്കിലാണ് ഇപ്പോഴത്തെ വിതരണം.

കഴിഞ്ഞ പ്രളയകാലത്താണ് ദയ പതിവ് പ്രവർത്തന മേഖലയായ ചികിൽസാ സഹായത്തിന് പുറമേ ദുരിതാശ്വാസ പ്രവർത്തനത്തിലേക്കും കടന്നത്. അത് രണ്ടാം പ്രളയകാലത്തും ഒന്നാം കോവിഡ് കാലത്തും രണ്ടാം കോവിഡ് കാലത്തും തുടരുന്നു.

11 പേരുള്ള ട്രസ്റ്റി അംഗങ്ങളും അമ്പത്തോളം എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്നതാണ് ദയയുടെ കമ്മിറ്റി. ദയയിലേക്ക് വരുന്ന ഓരോ അപേക്ഷകളും കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമാണ് പരിഗണിക്കുന്നത്. ദയ ക്ലിപ്തപ്പെടുത്തിയ സംഖ്യക്ക് പുറമേ രോഗികൾക്ക് തുക ആവശ്യമാണെങ്കിൽ, പ്രത്യേകിച്ചും നിരാലംബരായ രോഗികളാണെങ്കിൽ ദയ പ്രവർത്തകർ തന്നെ പൂർണ്ണമായും രോഗികളുടെ ചെലവ് വഹിക്കുന്നതും പതിവാണ്. അത്തരത്തിൽ 25 ന് മുകളിൽ രോഗികളുടെ ചികിൽസ ദയ പൂർണ്ണമായും  വഹിച്ചിട്ടുണ്ട്. രോഗത്തിൻ്റെ രൂപവും ഭാവവും ചെലവും മാറി വരുന്നത് സംഘടനയെയും അതിൻ്റെ പ്രവർത്തകരെയും സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

1000 ന് മുകളിൽ ചെറുതും വലുതുമായ രോഗികൾക്ക് സാമ്പത്തിക സഹായവും ഗൈഡൻസും നൽകാൻ കഴിഞ്ഞ ദയക്ക് ആശ്രയം ബെംഗളൂരുവിന്‍റെ ഹൃദയഭാഗമായ ഗാന്ധിനഗറിന് ചുറ്റുപാടുമുള്ള ചെറുകിട കച്ചവടക്കാരും അഭ്യുദയാകാംക്ഷികളുമാണ്. പ്രതിഫലം കാംക്ഷിക്കാതെ കൃത്യമായ പ്രവർത്തനം കാഴ്ചവെക്കുന്ന ദയയുടെ പ്രവർത്തകർക്ക് നേതൃത്വം നൽകി കൊണ്ട് പ്രസിഡൻ്റ് ഹാരിസ് ഐമാക്ക്, സെക്രട്ടറി സാജിദ് ബഷീർ, ട്രഷറർ അബ്ദുറഹിമാൻ കുട്ടി എന്നിവർ ഏത് സമയത്തും സജ്ജമാണ്.

ദയയുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഒരു വ്യക്തിയുടെ പ്രവര്‍ത്തനമല്ല. ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അത് കൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ച് തുക തരുന്നവരും പ്രവര്‍ത്തിക്കുന്നവരും ഒരേ പോലെ ദയയുടെ പ്രവര്‍ത്തകരാണ്- ദയയുടെ മീഡിയ ടീം അംഗങ്ങള്‍ പറയുന്നു.

പരസ്പരം മിണ്ടാനും ഇടപഴകാനും ആളുകൾ മടിക്കുന്ന ഈ ആസുര കാലത്ത് ദയ എന്ന സംഘടന തീർക്കുന്ന പ്രതീക്ഷയുടെ തുരുത്ത് ചെറുതല്ല എന്ന് തന്നെ പറയാം.

തയ്യാറാക്കിയത് : അനീസ്‌ സി സി ഒ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.