Follow the News Bengaluru channel on WhatsApp

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിക്ക് ബൈക്കപകടത്തില്‍ ഗുരുതര പരുക്ക്

ബെംഗളൂരു: ദേശീയ പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിക്ക് റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതായി അദ്ദേഹത്തിന്റെ സഹോദരന്‍ സിദ്ദേശ് കുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്. വിജയ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ റോഡില്‍ തെന്നി വീണാണ് അപകടം. വീഴ്ചയില്‍ തലയടിച്ചതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതായും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ കോമയിലാണെന്നും സഹോദരന്‍ സിദ്ധേശ് കുമാര്‍ പറഞ്ഞു

37 കാരനായ വിജയ് 2015 ല്‍ പുറത്തിറങ്ങിയ നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ മാദേശ/ വിദ്യ എന്ന ട്രാന്‍സ്ജെണ്ടറുടെ വേഷത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലായി 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ആരാധകന്മാരും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രാര്‍ഥനകള്‍ രേഖപ്പെടുത്തി.

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.