Follow the News Bengaluru channel on WhatsApp

കോവിഡ്​ വെല്ലുവിളികൾക്കിടയിൽ കർണാടകയിൽ വ്യവസായ സ്​ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കുന്നു

ബെംഗളൂരു: കോവിഡ്​ വെല്ലുവിളികൾക്കിടയിൽ കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളും നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നു. ലോക്​ഡൗൺ പശ്ചാത്തലത്തിൽ നാടുകളിലേക്ക്​ മടങ്ങിയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തികൊണ്ടിരിക്കുകയാണ്​. ബെംഗളൂരു അർബൻ ജില്ലയിൽ ഇന്നും നാളെയുമായി ആയിരങ്ങൾ എത്തുചേരുമെന്നാണ്​ കരുതുന്നത്​. തൊഴിലാളികൾക്കിടയിൽ കോവിഡ്​ സുരക്ഷാ നിർദേശങ്ങൾ നടപ്പാക്കുന്നതിന്​ ഒപ്പം വാക്​സിനേഷൻ തോത്​ ഉയർത്തുക എന്നതാണ്​ സർക്കാരും സ്വകാര്യ കമ്പനികളും നേരിടുന്ന വലിയ വെല്ലുവിളി. വാക്​സിൻ ലഭ്യതയിലെ കുറവും സർക്കാരിന്​ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രയാസമുണ്ടാക്കും.

ബെംഗളൂരു അർബൻ ജില്ലയിൽ വലിയ അളവിൽ ആളുകൾ എത്താനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നതാണെന്ന്​ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. തിരികെയെത്തുന്ന തൊഴിലാളികൾക്ക്​ കോവിഡ്​ പരിശോധന നിർബന്ധമാക്കുന്ന കാര്യം ജില്ലാ ഭരണകൂടവും ബി.ബി.എം.പിയും സംസ്​ഥാന സർക്കാരിന്​ മുന്നിൽ വെച്ചെങ്കിലും അനുകൂലമായല്ല പ്രതികരിച്ചത്​. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന കേന്ദ്ര നിർദേശത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ഇത്​. ​ബെംഗളൂരുവിന്‍റെ പ്രവേശന കവാടങ്ങളിൽ റാൻഡം പരിശോധന നടത്തുന്നതിന്​ ഒപ്പം കമ്പനികളിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നവരെ പരിശോധനക്ക്​ വിധേയമാക്കാൻ കമ്പനികളോട്​ ആവശ്യപ്പെടുകയുമാണ്​ ഇനി ചെയ്യാനുള്ളതെന്ന്​ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ജെ.മഞ്​ജുനാഥ്​ പറഞ്ഞു.

വ്യവസായ സ്​ഥാപനങ്ങൾക്ക്​ അമ്പത്​ ശതമാനം തൊഴിലാളികളോടെയും തുണി ഫാക്ടറികൾക്ക്​ 30 ശതമാനം തൊഴിലാളികളോടെയും പ്രവർത്തിക്കാനാണ്​ അനുമതി. തൊഴിലാളികളെ ആഴ്​ചയിൽ രണ്ട്​ തവണ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണമെന്ന നിർദേശം പ്രാവർത്തികമല്ലെന്നാണ്​ കമ്പനികളുടെ നിലപാട്​. അത്തിബലെക്ക്​ അടുത്ത്​ തമിഴ്​നാട്​ അതിർത്തിയിൽ ഓരോ ദിവസവും 75000 പേർ വീതം എത്തുമെന്നാണ്​ കരുതുന്നത്​. ഇവിടെ റാപ്പിഡ്​ ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ ഉപയോഗിച്ച്​ പരിശോധന നടത്താൻ പദ്ധതിയുണ്ട്​. ഇതോടൊപ്പം നിർമാണ സ്​ഥലങ്ങളിലും മറ്റും പരിശോധന നടത്താൻ മൊബൈൽ സ്​ക്വാഡുകളെയും നിയോഗിക്കും. റെയിൽവേ സ്റ്റേഷനിലും ബസ്​ സ്​റ്റേഷനിലുമടക്കം ആൻറിജൻ പരിശോധനകള്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന അഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം രോഗവ്യാപനം കൂടുതലുള്ള ബെംഗളൂരുവിന്‍റെ അയൽജില്ലകളിൽ നിന്ന്​ വരുന്നവരെ പരിശോധനക്ക്​ വിധേയമാക്കുക വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.