Follow the News Bengaluru channel on WhatsApp

രണ്ട് കഥകള്‍

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

പതിനെട്ട് 

രണ്ട് കഥകള്‍

 

ചൂരി ബ്രോ കീ ഹസീന്‍ സപ്ന

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ലോക്കി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അയിലൂര്‍. അയിലൂരിലെ തോട്ടശ്ശേരി തറവാട്ടില്‍ വേണുനാഥന്‍ ഉണ്ണിയമ്മ ദമ്പതികളുടെ സീമന്ത പുത്രന്‍ ഞാന്‍. എനിക്ക് താഴെ മൂന്ന് ബ്രോസ്. അവരില്‍ ഒന്നാമന്റെ വിളിപ്പേരുകള്‍ ചൂരി,  മങ്കാച്ചി,  കാമാച്ചി,  ചേറൂരെ കിട്ട,  എട്ടണ, ശ്വാസം മുട്ട് എന്നിങ്ങനെ പോകുന്നു. രണ്ടാമന്റെ കാശിന്‍ ബാവ, പോത്തുങ്കണ്ണന്‍,ദുബായ് കുഞ്ചു. മൂന്നാമന്‍ കുഞ്ചാവ, കൂരാവ. ഈ കഥാപാത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പ്ലീസ് നോട്ട് ദി നിക്ക് നേയിംസ് പ്ലീസ്.

പണ്ട് പണ്ട്,കാശിന്‍ ബാവയും കുഞ്ചാവയു ഭൂജാതരാകും മുന്‍പ്. ഒരു വൈകുന്നേരം. കാപ്പികുടി കഴിഞ്ഞനേരം രാജിയെളേച്ഛന്‍ ബ്രോ നമ്പര്‍ വണ്‍ അന്ന് മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചൂരിയെ വിളിച്ചു. ഒരു തോര്‍ത്ത് മാത്രം ഉടുത്തു വന്നാല്‍ നിന്നെ പറപ്പിക്കാമെന്നു പറഞ്ഞു. തലയില്‍ ലഡ്ഡു പൊട്ടിയ ചൂരി വെറും തോര്‍ത്തുമുടുത്തു മുറ്റത്തെ കൊക്കി മാവിന്‍ ചുവട്ടില്‍ വന്നു നിന്നു.

എളേച്ഛന്‍ തോളിനു സമാന്തരമായി അവന്റ കൈകള്‍ നീട്ടി പിടിക്കാന്‍ പറഞ്ഞു. എന്നിട്ടാ കൈകള്‍ മടക്കാന്‍ പറ്റാത്തവിധം ഒരു മുളവടി ചിറക് പോലെ കെട്ടിവെച്ചു. തൊഴുത്തിലെ മാട്ടുതൊട്ടിയില്‍ നിന്നും എടുത്ത ഒരുചിരട്ട വെള്ളത്തില്‍ രണ്ടു മൂന്ന് തുളസിപ്പൂവിട്ടു. രണ്ടു നിമിഷം മന്ത്രം ചൊല്ലുമ്പോലെ കുശുകുശുത്തു. ക്ലൈമാക്‌സില്‍ തോര്‍ത്തിന്റെ കുത്തഴിച്ചു. ചൂരി, കാഴ്ച്ചക്കാരായ പൊതുജന മധ്യത്തില്‍ പ്ലിങ്.. ശേഷം ചിന്ത്യം.

മുത്തശ്ശന്റെ സാന്ത്വനങ്ങളില്‍ കലിപ്പ് തീരാതെ ചൂരി കണ്ണിലെ വെള്ളം വറ്റും വരെയും, തൊണ്ടയിലെ ചെത്തം പോണവരെയും അകിറിയത്രെ.
പിന്നെ അയിലൂര്‍ പുഴയിലൂടെ ഒരുപാടു വെള്ളം ഒഴുകി.

ഈയടുത്ത് ചൂരി ബ്രോ, ഗിരീഷ്‌കുമാര്‍ എന്ന പേരില്‍ ഈ സംഭവം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിന് ഡ്രൈവര്‍ ശശി ‘ന്നാലും രാജിയേട്ട ആ കുട്ടീന്റടുത്ത് ഇങ്ങനെ ഒന്നും ചെയ്യാന്‍ പാങ്ങില്ല്യാര്‍ന്നു ‘ ന്ന് കമന്റ് ഇട്ടൂവെ

 

ജാനു മന്ത്രം

സമയം നട്ടുച്ച. നട്ടപ്ര വെയില്. ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ അയിലൂര്‍ ചേറ്റാംകുളം ബസ്സ് സ്റ്റാന്‍ഡില്‍ രാധാകുട്ടിയുടെ കടക്കു മുന്‍പില്‍ നില്‍ക്കുന്നു. ഡ്രൈവര്‍ ശശി അമ്പലത്തിനു മുന്‍പിലുള്ള റോഡിലൂടെ ശരവേഗത്തില്‍ വരുന്നു. ഞങ്ങളെ കണ്ടതും സഡ്ഡന്‍ ബ്രെയ്ക്കിന്റെ പ്രയോഗത്തില്‍ സൈക്കിള്‍ ‘ശേ ..’എന്ന് ഒച്ചയുണ്ടാക്കി നില്‍ക്കുന്നു. ആരോ ചോദിക്കുന്നു.

‘എവടക്കാ ശശിയെ ഇത്ര ധിറുതിയില്.’

ശശി: ‘ഒന്നും പറയണ്ട ഏട്ടെ. വടതലെ വീട്ടിലെ മീനുമുത്തിക്ക് ഭയങ്കര ശ്വാസം മുട്ടല്. നെമ്മാറക്ക് പൂവ്വാണ്. കൊറച്ച് ‘ജാനുമന്ത്രം’ ഗുളിക വാങ്ങണം. പോട്ടെ.’

ശശി സവാരി തുടരുന്നു.
പാവം മലയാളം പകച്ചുപോയി.

 

⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ് – കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌ – ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.