Follow the News Bengaluru channel on WhatsApp

അണ്‍ലോക്; നാളെ മുതല്‍ കോവിഡ് പരിശോധനകള്‍ ശക്തമാക്കും

ബെംഗളൂരു: ബെംഗളൂരു അര്‍ബന്‍ അടക്കമുള്ള 19 ജില്ലകളില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ധാരാളം പേര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ സാധ്യതയുള്ളതിനാല്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇത്തരം ഇടങ്ങളിൽ റാപ്പിഡ് ആൻറിജൻ പരിശോധനകളുടെ എണ്ണം (ആർ.എ.റ്റി) വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവില്‍ നിന്നടക്കം നിരവധി പേരാണ് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് രോഗ സ്ഥിരീകരണ നിരക്കുകളില്‍ കുറവു വന്നതോടെയും അണ്‍ലോക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും വരും ദിവസങ്ങളില്‍ ഇവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളോടെയാണെങ്കിലും സംസ്ഥാനത്തെ വ്യാപാര -നിര്‍മ്മാണ -സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ചിലതെല്ലാം നാളെ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കൂര്‍ പ്രതിരോധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അണ്‍ലോക് പ്രഖ്യാപിച്ച ജില്ലകളില്‍ നേരിയ ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഇത്തരം സ്ഥലങ്ങളില്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുമുളളത്. ലോക് ഡൗണില്‍ ഇളവ് നല്‍കിയെങ്കിലും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.