Follow the News Bengaluru channel on WhatsApp

വ്യാജ മൊബൈല്‍ ആപ്പുകള്‍ വഴി 290 കോടി രൂപയുടെ വന്‍ നിക്ഷേപ തട്ടിപ്പ്; മലയാളിയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: വ്യാജ മൊബൈല്‍ ആപ്പുകള്‍ വഴി 290 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കര്‍ണാടകയില്‍ അറസ്റ്റിലായി. മലയാളി ബിസിനസുകാരന്‍ അനസ് അഹമ്മദിനേയും സംഘത്തേയുമാണ് കര്‍ണാടക സി.ഐ.ഡി യുടെ ക്രൈം ഡിവിഷന്‍ വിഭാഗം പിടികൂടിയത്.

പിടിയിലായവരില്‍ രണ്ട് ചൈനീസ് പൗരന്മാരും, രണ്ട് തിബത്തന്‍ പൗരന്മാരും, ഡല്‍ഹി, സൂറത്ത് സ്വദേശികളായ നാലുപേരും ഉള്‍പ്പെടും. ഫുള്‍ ഫിഞ്ച് ടെക്‌നോളജിസ്, എച്ച് ആന്റ് എസ് വെഞ്ചേഴ്‌സ്, ക്ലിഫോര്‍ഡ് വെഞ്ചേഴ്‌സ് എന്നീ കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ചൈനയില്‍ നിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചിരുന്നതെന്നും.
അനസ് അഹമ്മദാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ആരംഭിച്ച ഓണ്‍ലൈന്‍ ആപ്പുകള്‍ പിന്നീട് നിക്ഷേപം സ്വീകരിക്കാനായി മാറ്റുകയായിരുന്നു. ഇതിനായി പവര്‍ ബാങ്ക്, സണ്‍ ഫാക്ടറി എന്നി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത സംഘം നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വന്‍ നിക്ഷേപങ്ങള്‍ സ്വന്തമാക്കി മുങ്ങുകയായിരുന്നു.

വിദ്യാഭ്യാസത്തിനായി ചൈനയിലെത്തിയ അനസ് അഹമ്മദ് ചൈനക്കാരിയായ യുവതിയെയാണ് വിവാഹം ചെയ്തത്. ചൈനീസ് ഹവാല സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടിലെ പണത്തിന്റെ നല്ലൊരു ശതമാനം മരവിപ്പിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

സി.ഐ.ഡി സൈബര്‍ ക്രൈം ഡിവിഷന്‍ എസ്.പി. എം. ഡി ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തില്‍ വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ തട്ടിപ്പില്‍ വീഴരുതെന്നും അറിയപ്പെടാത്ത വെബ് സൈറ്റുകളില്‍ നിന്നും ആപ്ലിക്കേഷഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.