Follow the News Bengaluru channel on WhatsApp

ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.സി.സി) നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി വെച്ച ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകള്‍ പിടിച്ചെടുത്തു. വിവിധ ഫാര്‍മസികളിലും ആശുപത്രികളിലും വിതരണത്തിന് വെച്ച മരുന്നുകളാണ് പിടിച്ചെടുത്തത്. പനിക്കു മുതല്‍ പ്രമേഹത്തിന് വരെ നല്‍കുന്ന മരുന്നുകള്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. ഇത്തരത്തില്‍ മരുന്നുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്ത നാല് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരുന്നുകള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്. വന്‍ ലാഭം ലഭിക്കുന്നതിനാല്‍ ചില ഫാര്‍മസികളും ഇതിന് കൂട്ടുനില്‍ക്കുന്നു. പല ഫാര്‍മസികള്‍ക്കും ഇക്കാര്യത്തില്‍ നോട്ടീസ് അയച്ചിട്ടും വില്‍പ്പന തുടരുകയാണെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിലേക്ക് ചില ഏജൻസികൾ വിതരണം നടത്തിയ 89 ഓളം ഗുണനിലവാരം കുറഞ്ഞ സാനിറ്റൈസറുകളും കണ്ടെത്തിയിട്ടുണ്ട്. ജൂൺ 2020 ൽ രാമനഗര, കൽബുർഗി ജില്ലകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ചവയാണ് ഗുണനിലവാരമില്ലത്തവയെന്ന് ഡി.സി.സി കണ്ടെത്തിയത്.

ഡിസിസിക്ക് പുറമെ സംസ്ഥാന പോലീസും ഇത്തരത്തിലുള്ള വ്യാജമരുന്നു വില്‍പ്പനക്കെതിരെ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കോവിഡ് കാല സാഹചര്യം മുതലെടുത്ത് വില്‍പ്പനക്കെത്തിച്ച 17, 312 വ്യാജ സാനിറ്റൈസര്‍ ബോട്ടിലുകളാണ് മാര്‍ച്ച് 2020 മുതല്‍ 2021 മെയ് 6 വരെ പോലീസ് പിടിച്ചെടുത്തത്. ഇതിന് പുറമെ 18,750 വ്യാജ മാസ്‌കുകളും, 270 വ്യാജ തെര്‍മോ മീറ്ററുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 56 ഓളം റെയിഡുകളാണ് പോലീസ് ഇക്കാലയളവില്‍ നടത്തിയത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.